മാള: പ്രളയ പുനർനിർമാണവുമായി ബന്ധപ്പെട്ട് മൂന്ന് വീടുകൾ നിർമിച്ചുനൽകി മാളയിലെ വാട്സ് ആപ് ഗ്രൂപ്. 2019ൽ മലപ്പുറം പോത്തുകൽ പഞ്ചായത്തിലുണ്ടായ ഉരുൾപൊട്ടലിലും പ്രളയത്തിലും വീട് നഷ്ടപ്പെട്ട മൂന്നു വീട്ടുകാർക്കാണ് മൂന്നു സ്നേഹഭവനങ്ങൾ നൽകിയത്. ഇതിെൻറ താക്കോൽദാനവും നിർവഹിച്ചു. 200 അംഗങ്ങളുള്ള മാള പോസിറ്റിവ് ഗൈഡൻസ് ഗ്രൂപ്പാണ് അംഗങ്ങളിൽനിന്ന് ധനസമാഹരണം നടത്തി ഭവനങ്ങൾ നിർമിച്ചത്.
പ്രളയ പുനർനിർമാണ പദ്ധതിയുമായി സഹകരിച്ച സുമനസ്സുകൾക്കുള്ള ആദരം നൽകി. പോത്തുകല്ലിൽ അർഹരായ ഗുണഭോക്താക്കളെ കണ്ടെത്തിയാണ് വീടുകൾ നൽകിയത്. നിർമാണത്തിന് നേതൃത്വം നൽകിയ പോത്തുകൽ കാത്തലിക് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഫാ. യോഹന്നാൻ തോമസ്, ഹൈസ്കൂൾ പ്രധാനാധ്യാപകൻ റെജി ഫിലിപ്, അധ്യാപകരായ പി. എസ്. തോമസ്, സി.എച്ച്. ഇഖ്ബാൽ മുണ്ടേരി, കരാറുകാരൻ പോത്തുകൽ പനങ്ങാടൻ റിയാസ് അലി എന്നിവരെ ഓൺലൈൻവഴി ആദരിച്ചു.
പദ്ധതി ചെയർമാൻ ഡോ. കെ.കെ. അബ്ദുസ്സലാം മാള, സീനിയർ അംഗം ഉമൈബാൻ സാദിഖ്, സലാം മനസ് തലക്കാട്ടിൽ, പ്രവാസികളായ യു.എ.ഇ പ്രതിനിധി അഡ്വ. മുഹമ്മദ് റഫീഖ്, സൗദി പ്രതിനിധി സനോജ് അലി, ഗൾഫ് കോഓഡിനേറ്റർ സഗീർ നാലകത്ത്, സൈഫുദ്ദീൻ കൊന്നക്കൽ (ഒമാൻ), അഡ്മിൻ വി.എസ്. അൻവർ, സെക്രട്ടറി സാദിഖ് ഇസ്മയിൽ, ആസാദ് പള്ളിമുറ്റത്ത്, വനിത വിങ് അധ്യക്ഷ സഈദ മുഹമ്മദാലി, റസിയ അബ്ദു ഉള്ളിശ്ശേരി, സരിത സാദിഖ്, പ്രോജക്ട് കമ്മിറ്റി ഭാരവാഹികളായ ഡോ. കുഞ്ഞുമൊയ്തീൻ, പി.ജെ. ജലീൽ എന്നിവർക്ക് പുരസ്കാരങ്ങൾ നൽകി.
ഡോ. കെ.കെ. അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. അഡ്മിൻ അഷറഫ് അലി പുരസ്കാരവിതരണം നടത്തി.മാള മഹല്ല് പ്രസിഡൻറ് എ.എ. അഷറഫ്, സനോജ് അലി, ഡോ. സി.ഐ. നൗഷാദ് മാള, കവി അനസ് മാള, അബ്ദു ഉള്ളിശ്ശേരി, കെ.പി. നൗഷാദ് എന്നിവർ സംസാരിച്ചു. സാദിഖ് ഇസ്മയിൽ പ്രവർത്തന റിപ്പോർട്ടും ട്രഷറർ എം.എം. ജലാൽ കണക്കും അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.