മാള: വിവിധ പഞ്ചായത്തുകളിലെ രോഗികൾ ചികിത്സ തേടിയെത്തുന്ന മാള കെ. കരുണാകരൻ സ്മാരക സാമൂഹികാരോഗ്യ കേന്ദ്രത്തിൽ കൂടുതൽ ഡോക്ടർമാരെ നിയമി കണമെന്നാവശ്യം. കഴിഞ്ഞദിവസം ചികിത്സതേടി എത്തിയ നൂറുകണക്കിന് രോഗികൾ ഡോക്ടറെ കാണാതെ മടങ്ങി. പിന്നീട് ഇവർ സ്വകാര്യ ആശുപത്രികളിലാണ് ചികിത്സ തേടിയത്. ഒ.പിയിൽ ഡോക്ടർമാർ ലീവായതാണ് കാരണം.
അതേസമയം, ഡോക്ടർമാർ ലീവെടുക്കുന്നതല്ലെന്നും അധികൃതർതന്നെ ഇവരെ പുറത്ത് മറ്റു ഡ്യൂട്ടിക്ക് നിയോഗിക്കുന്നതാണെന്നും അറിയുന്നു.
രോഗികൾ മണിക്കൂറുകളോളം കാത്തുനിന്ന് ഡോക്ടറെ കണ്ടശേഷം മരുന്നിനായി വീണ്ടും മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ട അവസ്ഥയുമുണ്ട്.
അഞ്ച് ഡോക്ടർമാരിൽ പലരും പലപ്പോഴും ഉണ്ടാകാറില്ലെന്ന് ആരോപണമുണ്ട്. ആംബുലൻസ് സേവനവും കാര്യക്ഷമമല്ല. മാള കെ. കരുണാകരന് സ്മാരക സാമൂഹികാരോഗ്യകേന്ദ്രം താലൂക്ക് ആശുപത്രിയായി ഉയർത്തണമെന്നാവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.