വ്യാജ സ്വർണം പണയം വെച്ച് രണ്ടുലക്ഷം രൂപ തട്ടിയെടുത്തയാൾ അറസ്റ്റിൽ

തൃ​ശൂ​ർ: വ്യാ​ജ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ പ​ണ​യം വെ​ച്ച് സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ​നി​ന്ന്​ ര​ണ്ടു ല​ക്ഷ​ത്തി​ല​ധി​കം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ പു​തു​ക്കാ​ട് പ​റ​പ്പൂ​ക്ക​ര മൂ​ത്ര​ത്തി​ക്ക​ര ക​ള്ളി​ക്ക​ട​വി​ൽ വീ​ട്ടി​ൽ സു​ധി​ൽ (62) ആ​ണ് പി​ടി​യി​ലാ​യ​ത്. 2021 മാ​ർ​ച്ചി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

സ​മാ​ന കേ​സി​ൽ ഇ​യാ​ൾ എ​റ​ണാ​കു​ളം മ​ര​ട് പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ അ​റ​സ്റ്റി​ലാ​യി​രു​ന്നു. ഈ ​കേ​സി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യ​വേ വെ​സ്റ്റ് പൊ​ലീ​സ് സ്റ്റേ​ഷ​ൻ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ കെ.​സി. ബൈ​ജു ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് കു​റ്റ​സ​മ്മ​തം ന​ട​ത്തി​യ​ത്. ഇ​യാ​ൾ​ക്കെ​തി​രെ മ​ര​ട്, എ​റ​ണാ​കു​ളം ടൗ​ൺ നോ​ർ​ത്ത്, ചേ​രാ​നെ​ല്ലൂ​ർ, തൃ​ശൂ​ർ ടൗ​ൺ ഈ​സ്റ്റ് എ​ന്നീ പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. ഇ​തു​കൂ​ടാ​തെ കൂ​ടു​ത​ൽ കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടോ എ​ന്ന​റി​യു​ന്ന​തി​നാ​യി അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Tags:    
News Summary - Man arrested for swindling Rs 2 lakh on fake gold

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-24 05:58 GMT