തൃശൂർ: എൻ.സി.പി സംസ്ഥാന സെക്രട്ടറിയും മുൻ ജില്ല പ്രസിഡന്‍റുമായ ടി.കെ. ഉണ്ണികൃഷ്‌ണനുൾപ്പടെ 35 പേർ പാർട്ടിയിൽനിന്ന് രാജിവെച്ചു. സി.പി.എമ്മുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് നേതാക്കൾ അറിയിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി.എ. പോൾസൺ, എ.കെ. കൃഷ്‌ണൻ എന്നിവരടക്കം സംസ്ഥാന, ജില്ല, മണ്ഡലം ഭാരവാഹികളാണ് രാജിവെച്ചത്.
എൻ.സി.പിയുടെ പുതിയ നേതൃത്വത്തിന്‍റെ ജനാധിപത്യവിരുദ്ധ നടപടികളിൽ പ്രതിഷേധിച്ചാണ് പാർട്ടി വിടുന്നതെന്ന് രാജിവെച്ചവർ പറഞ്ഞു.
കേന്ദ്ര ഭരണത്തിന്‍റെ ഫാഷിസ്‌റ്റ് വിരുദ്ധ നയങ്ങളെ പ്രതിരോധിക്കാനും മതേതരത്വം സംരക്ഷിക്കാനും ഫലപ്രദമായ ബദലിനും ഇടതുപക്ഷത്തിനേ കഴിയൂ. അതിനാലാണ് സി.പി.എമ്മുമായി സഹകരിച്ച് പ്രവർത്തിക്കുന്നതെന്നും ഭാരവാഹികൾ വാർത്തകുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.