ഏഴാറ്റുമുഖം ഗണപതി എന്ന കാട്ടാന പച്ചക്കാട് ഭാഗത്തെ ജനവാസ മേഖലയിൽ എത്തിയപ്പോൾ
അതിരപ്പിള്ളി: ഏഴാറ്റുമുഖം മേഖലയിലെ സ്ഥിരം സാന്നിധ്യമായ കാട്ടാനയായ ഗണപതിയുടെ വിളയാട്ടം ചാലക്കുടിപ്പുഴ കടന്ന് പച്ചക്കാട് ഭാഗത്തേക്ക് എത്തിയത് പ്രദേശവാസികളെ പരിഭ്രാന്തിയിലാക്കി. ഏഴാറ്റുമുഖം ഗണപതി തിങ്കളാഴ്ച പച്ചക്കാട് ഭാഗത്തെ ജനവാസ മേഖലയിലാണ് ആനയെത്തിയത്. വീടുകൾക്കിടയിലൂടെ പാഞ്ഞുനടന്നു. പ്രദേശത്ത് നാശനഷ്ടം വരുത്തുമെന്ന് ഭയന്ന് നാട്ടുകാർ അതിനെ ഓടിച്ചുവിട്ടു.
സാധാരണ ഗതിയിൽ ഏഴാറ്റുമുഖം ഭാഗത്തെ എണ്ണപ്പന തോട്ടത്തിലും പുഴയോരത്തുമാണ് ഇതിനെ കാണാറ്. ചിലപ്പോൾ പുഴ കടന്ന് വെറ്റിലപ്പാറ പൊലീസ് സ്റ്റേഷൻ പരിസരത്തും റോഡിലും എത്താറുണ്ട്. എന്നാൽ അതും കടന്ന് കിലോമീറ്റർ പിന്നിട്ട് പച്ചക്കാട് ഭാഗത്ത് എത്തിയത് ഇതാദ്യമായാണ്.
ഇനിയും ഇവിടേക്ക് വരുമോയെന്ന ആശങ്കയിലാണ് പ്രദേശവാസികൾ. ഈ മേഖലയിലെത്തിയുള്ള ഉപദ്രവമൊഴിവാക്കാൻ വനപാലകർ ആവശ്യമായ ഇടപെടൽ നടത്തണമെന്നാണ് അവരുടെ ആവശ്യം.
എതാനും ആഴ്ച മുമ്പ് ചികിത്സക്കിടെ ചരിഞ്ഞ നെറ്റിയിൽ മുറിവേറ്റ കാട്ടാനയുടെ കൂട്ടുകാരനാണ് ഗണപതി. ഇതിനിടെ ഇതിന്റെ കാലിന് പരിക്കേറ്റത് വാർത്തയായിരുന്നു. എന്നാൽ പരിക്ക് ഇപ്പോൾ ദൃശ്യമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.