മന്ത്രി കെ. രാധാകൃഷ്ണ​െൻറ കപ്പ കൃഷി സന്ദർശിക്കുന്ന മുൻ മന്ത്രി തോമസ് ഐസക്

മന്ത്രി രാധാകൃഷ്ണ​െൻറ കപ്പ കൃഷി നഷ്​ടം; കൃഷി മന്ത്രി അന്വേഷിക്കണമെന്ന്​ തോമസ് ​െഎസക്

ചേലക്കര: മന്ത്രി കെ. രാധാകൃഷ്ണ​െൻറ കപ്പ കൃഷിയിലെ നഷ്​ടം സംബന്ധിച്ച്​ പുതിയ കൃഷി മന്ത്രി അന്വേഷണം നടത്തണമെന്ന് മുൻ മന്ത്രി തോമസ് ഐസക്കി​െൻറ ഫേസ്ബുക്ക് പോസ്​റ്റ്​. ചേലക്കരയിൽ കഴിഞ്ഞ ദിവസം കെ. രാധാകൃഷ്ണ​െൻറ ക്യാമ്പ് ഓഫിസ് ഉദ്ഘാടനത്തിനെത്തിയ തോമസ് ഐസക് മന്ത്രിയുടെ വീടും കൃഷിയിടവും സന്ദർശിച്ചിരുന്നു.

'പെട്ടെന്നുണ്ടായ ലോക്​ഡൗൺ കൃഷി നഷ്​ടത്തിലാക്കി. രാധാകൃഷ്ണൻ ഉൾ​െപ്പടെയുള്ള ഒരു ചെറു സംഘം സഹകരണ ബാങ്കിൽനിന്ന് വായ്പയെടുത്താണ് കൃഷി ചെയ്തത്. മുഴുവൻ കപ്പയാണ് നട്ടത്. പക്ഷേ വിളവെടുത്തപ്പോഴേക്കും ലോക്​ഡൗണായി. കിലോക്ക് എട്ടു രൂപക്ക് വിൽക്കേണ്ടി വന്നു. പുഴുങ്ങി വാട്ടകപ്പയാക്കി വിൽക്കാൻ നോക്കിയിട്ടും നഷ്​ടം തന്നെയായിരുന്നു. കപ്പക്ക് 12 രൂപ മിനിമം വില നിശ്ചയിച്ചതാണ്. വാങ്ങാൻ ആളില്ലെങ്കിൽ പ്രാദേശിക സഹകരണ സംഘങ്ങൾ വാങ്ങി വിൽക്കണം. സംഘത്തിന് നഷ്​ടം വന്നാൽ അഞ്ചു ലക്ഷം രൂപ വരെ പഞ്ചായത്തിൽനിന്ന് ലഭ്യമാക്കും. ഹോർട്ടി കോർപ്പും സംഭരണ രംഗത്തുണ്ട്. അവരുടെ നഷ്​ടം സർക്കാർ നികത്തും. ചേലക്കരയിൽ എന്ത് സംഭവിച്ചുവെന്നത് കൃഷി മന്ത്രി അന്വേഷിക്കണം' -മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

Tags:    
News Summary - Minister Radhakrishnan loses his farming

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.