മാള: വ്യവസായ മന്ത്രി പി. രാജീവിന് ജന്മനാട്ടിൽ പാർട്ടി പ്രവർത്തകർ സ്വീകരണം നൽകി. ഞായറാഴ്ച രാവിലെ എത്തിയ മന്ത്രി വീട്ടുകാരെയും പ്രവർത്തകരെയും കണ്ടു എറണാകുളത്തേക്ക് മടങ്ങി. ഔദ്യോഗിക വാഹനത്തിലെത്തിയ അദ്ദേഹം വീട്ടിൽ എത്തി മാതാവ് രാധയുമായി ഏറെ സമയം ചെലവഴിച്ചു. സഹോദരി കൊണ്ടുവന്ന മധുരം ആദ്യം അമ്മക്ക് നൽകി. പാർട്ടി സഖാക്കൾക്കും മന്ത്രിയെ കാണാൻ എത്തിയവർക്കുമൊപ്പം മധുരം പങ്കിട്ടു.
വിളിച്ചറിയിച്ചതിനാൽ അമ്മ രാധ പ്രാതൽ കരുതി വച്ചിരുന്നു. ഭക്ഷണം കഴിക്കുന്നതിനിടയിൽ അമ്മ മരുന്നു കഴിേച്ചാ എന്നുള്ള ചോദ്യത്തിന് ഇല്ല എന്ന അമ്മയുടെ മറുപടി സമീപത്തു നിന്നവരെ ചിരിപ്പിച്ചു. അമ്മ ഉണ്ടാക്കി തന്നിട്ടുള്ള ഭക്ഷണത്തിെൻറ സ്വാദ് അദ്ദേഹം ഓർത്തെടുത്തു പറഞ്ഞു. തമിഴ് നാടൻ വിഭവങ്ങളാണേറേയും. കാള കുളമ്പ് വരെ അതിൽ കടന്നുവന്നു. പിന്നീട് അമ്മയുെട സ്നേഹവും അനുഗ്രഹവും വാങ്ങി പടിയിറക്കം.
മന്ത്രിയെ ജില്ല പഞ്ചായത്ത് പ്രസിഡൻറ് പി.കെ. ഡേവിസ്, സി.പി.എം ഏരിയ സെക്രട്ടറി ടി.കെ. സന്തോഷ്, മുതിർന്ന സി.പി.എം നേതാവ് സി.ആർ. പുരുഷോത്തമൻ എന്നിവർ പൊന്നാട അണിയിച്ചു. ഇതിനിടെ മറ്റൊരു യാത്രയിൽ മന്ത്രി എത്തിയ വിവരമറിഞ്ഞ് വി.ആർ. സുനിൽകുമാർ എം.എൽ.എയും വീട്ടിലെത്തി. സൗഹൃദ സംഭാഷണത്തിനിടെ അമ്മ രാധ എം.എൽ.എയെയും മന്ത്രിയായ മകനെയും കൂടെ നിർത്തി ഫോട്ടോ എടുപ്പിച്ചതും കൗതുകമായി. പുറത്തിറങ്ങിയ മന്ത്രി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.വി. വിനോദ്, പഞ്ചായത്ത് അംഗം ടി.കെ. സതീഷ്, മറ്റു പൊതു പ്രവർത്തകർ എന്നിവരുമായി സംസാരിച്ചു. മടങ്ങും വഴി അന്നമനട ഇന്ദിരാഗാന്ധി റോഡ് ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരെ കണ്ട് വാഹനം നിർത്തി സംസാരിച്ച ശേഷമാണ് മന്ത്രി മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.