കൊടുങ്ങല്ലൂർ: വനിത ശിശുക്ഷേമ വികസന വകുപ്പിൻെറയും കെ.വി.ടി.സി ഫാമിലി കൗൺസലിങ് സൻെററിൻെറയും ആഭിമുഖ്യത്തിൽ 'സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ തടയാനുള്ള നിയമങ്ങളും സംവിധാനങ്ങളും' വിഷയത്തിൽ എം.ഇ.എസ് അസ്മാബി കോളജിൽ ഏകദിന സംഘടിപ്പിച്ചു. ഇ.ടി. ടൈസൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.എസ്. മോഹനൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. എ. ബിജു, ബേബിറാം, ഡോ. കെ. ധന്യ എന്നിവർ സംസാരിച്ചു. അസി. പബ്ലിക് പ്രോസിക്യൂട്ടർ പി.വി. രാധാകൃഷ്ണൻ നിയമ ബോധവത്കരണ ക്ലാസെടുത്തു. ജില്ല വനിത ശിശു വികസന ഓഫിസർ പി. മീര സ്വാഗതവും ജില്ല വനിത സംരക്ഷണ ഓഫിസർ എസ്. ലേഖ നന്ദിയും പറഞ്ഞു. TK AZKD 5 പി.വെമ്പല്ലൂർ എം.ഇ.എസ് അസ്മാബി കോളജിൽ നടന്ന ഏകദിന ഇ.ടി. ടൈസൺ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.