മാള: കോവിഡ് രോഗികളുള്ള ഒന്നിലധികം വീട്ടുകാർക്ക് റേഷൻ നൽകുന്നില്ലെന്ന് പരാതി. അന്നമനട പഞ്ചായത്ത് വാർഡ് അഞ്ചിലാണ് സംഭവം. കഴിഞ്ഞ ഒരു വർഷമായി ഇതേ കടയിൽനിന്ന് റേഷൻ നൽകിയിരുന്ന വീട്ടുകാർക്കാണ് നിഷേധിച്ചത്.
അഴീക്കോട് രജിസ്ടേഷൻ നടത്തിയ കാർഡ് ആയതിനാൽ 30 കി.മീ അകലെയുള്ള കടയിൽനിന്ന് വാങ്ങണമെന്നാണ് ഡീലർ പറഞ്ഞത്. വൃദ്ധയായ മറ്റൊരു കാർഡ് ഉടമയോട് ഇതേ വാർഡിലുള്ള രജിസ്റ്റർ ചെയ്ത കടയിൽനിന്ന് വാങ്ങണമെന്ന് നിർദേശിച്ചതായും പറയുന്നു.
റേഷൻ കടക്കാരൻ സാങ്കേതികത്വം പറയുകയാണെന്ന് പഞ്ചായത്ത് അംഗം ഷീജ നസീർ പറഞ്ഞു. കഴിഞ്ഞ മൂന്ന് ദിനങ്ങളായി രോഗികൾക്ക് റേഷൻ എത്തിക്കുവാൻ കിണഞ്ഞ് പരിശ്രമിക്കുകയാണ് വാർഡ് അംഗം ഷീജ നസീർ. ആർ.ആർ.ടി വളൻറിയർമാർ വഴി സാക്ഷ്യപത്രം എഴുതി നൽകിയിട്ടും ഭക്ഷ്യ വസ്തുക്കൾ ലഭിച്ചിട്ടില്ല.
ഒ.ടി.പി വരാത്തതിനാലാണ് റേഷൻ നൽകാൻ കഴിയാത്തതെന്ന് റേഷൻ കടക്കാരൻ പറയുന്നു. ഈ റേഷൻ കടയിൽ രജിസ്റ്റർ ചെയ്യാത്തതിനാലാണിങ്ങനെ സംഭവിക്കുന്നതെന്നുമാണ് ഇദ്ദേഹത്തിെൻറ വിശദീകരണം. അതേസമയം, വാർഡിലെ പലചരക്ക് വ്യാപാരി ആവശ്യക്കാർക്ക് ഭക്ഷ്യവസ്തുക്കൾ വീടുകളിൽ എത്തിച്ചു നൽകി.
ഇത് രോഗവ്യാപനം നടന്ന നിരവധി വീട്ടുകാർക്ക് ആശ്വാസമായിട്ടുണ്ട്. വിഷയത്തിൽ അധികൃതർ ഇടപെട്ട് റേഷൻ നൽകുന്നതിന് നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.