മാള: വീട് നിർമാണത്തിന് പഞ്ചായത്ത് അനുമതി നൽകിയില്ലെന്ന് പരാതി. പൊയ്യ പഞ്ചായത്ത് വാർഡ് ഒന്ന് മാള പള്ളിപ്പുറത്താണ് സംഭവം. മത്സ്യത്തൊഴിലാളി കുടുംബത്തിലെ വിധവ ചെന്തുരുത്തിക്കാരൻ രാധയുടെ വീട് നിർമാണത്തിനാണ് പഞ്ചായത്ത് അനുമതി നിഷേധിച്ചതായി പരാതി. 2018ലെ പ്രളയത്തിൽ വീട് നശിക്കുകയും സർക്കാരിൽനിന്ന് ലഭിച്ച പ്രളയ ഫണ്ട് ഉപയോഗിച്ച് വീട് പണിയുന്നതിന് നിർമാണ വസ്തുക്കൾ തയാറാക്കുകയും ചെയ്തിരുന്നു. നേരത്തേ പഞ്ചായത്തിൽ എൻ.ഒ.സിക്ക് അപേക്ഷിച്ചെങ്കിലും ഭൂമിയുടെ തരം മാറ്റണമെന്ന് പഞ്ചായത്ത് നിർദേശിച്ചു. രാധയും രണ്ട് മക്കളും ആർ.ഡി.ഒ ഓഫിസിൽ പോയി ഭൂമി തരം മാറ്റി നൽകൽ നടത്തിയതായി പറയുന്നു.
വീണ്ടും പ്ലാൻ വരച്ച് എൻ.ഒ.സിക്ക് കൊടുത്തു. ഭൂമി തരം മാറ്റിയിട്ടും എൻ.ഒ.സി നൽകിയില്ലെന്ന് പറയുന്നു. ഇതോടെ മഴക്കാലത്തിന് മുമ്പ് കുടുംബത്തിന് വീട് എന്ന സ്വപ്നം യാഥാർഥ്യമായില്ല. ഭൂമി തരംമാറ്റാത്തതിന്റെ പേരിലാണ് പഞ്ചായത്ത് അനുമതി നിഷേധിച്ചതെന്ന് പഞ്ചായത്തംഗം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.