പാവറട്ടി: ക്രിസ്മസ് ആഘോഷങ്ങൾ വർണാഭമാക്കാൻ പുതുതന്ത്രങ്ങളുമായി ചൈനീസ് കമ്പനികൾ വിപണിയിലെത്തി. കഴിഞ്ഞ തവണത്തെക്കാൾ പുതുമയാർന്ന ഉൽപന്നങ്ങളുമായാണ് വിവിധ കമ്പനികൾ വിപണിയിൽ സജീവമായിരിക്കുന്നത്. റിമോട്ടിൽ പ്രവർത്തിപ്പിക്കുന്ന സംഗീതത്തിെൻറ അകമ്പടിയോടെ വൈദ്യുതിയിൽ പൊട്ടുന്ന ബഹുവർണങ്ങളിൽ നിർമിച്ച ഇലട്രോണിക് മാലപ്പടക്കമാണ് വിപണിയിൽ ഒന്നാമൻ. ഇതിന് 3500 രൂപ മുതൽ വിലയുണ്ടെങ്കിലും ആവശ്യക്കാരേറെയാണ്.
കെട്ടിടങ്ങളിലെ പ്രാവുകളെ ആട്ടിയോടിക്കാനും ഇവ വാങ്ങിക്കുന്നുണ്ടെന്ന് പാവറട്ടി ഫാഷൻ ഹൗസ് ഉടമ ജോയ്സൺ പറഞ്ഞു. കൂടാതെ, പലനിറത്തിലുള്ള എൽ.ഇ.ഡി ബൾബുകൾ പിടിപ്പിച്ച ചിത്രശലഭങ്ങൾ, മാൻ, കുതിരകൾ തുടങ്ങിയവയുൾപ്പെടെയുള്ളവയുടെ രൂപങ്ങൾ രാജ്യത്തെയും പുറത്തേയും കമ്പനികൾ വിപണിയിൽ ഇറക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ എല്ലാവരും ക്രിസ്മസ് ആഘോഷങ്ങളിലേക്ക് എത്തുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.