പാവറട്ടി: ജോലി വാഗ്ദാനം നൽകി കോൺഗ്രസ് നേതാവ് ലക്ഷങ്ങൾ തട്ടിയെടുത്ത് മുങ്ങിയതായി പരാതി. ചാക്കാട് താലൂക്ക് റൂറൽ ഹൗസിങ് സൊസൈറ്റി പ്രസിഡൻറിനെതിരെയാണ് ആക്ഷേപം. ഏതാനും ദിവസമായി ഇദ്ദേഹത്തെ കാണാനിെല്ലന്ന് കാണിച്ച് കഴിഞ്ഞദിവസം ഇയാളുടെ സഹോദരൻ പാവറട്ടി സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.
തുടർന്നാണ് അരിമ്പൂർ സ്വദേശിയായ കിഷോർ ഏഴുലക്ഷവും കണ്ടാണശ്ശേരി അരിയന്നൂർ സ്വദേശി എട്ടര ലക്ഷവും ഹൗസിങ് സൊസൈറ്റിയിൽ ജോലി വാഗ്ദാനം നൽകി തങ്ങളുടെ പക്കൽനിന്ന് വാങ്ങിയതായി പൊലീസിൽ പരാതി നൽകിയത്. ഇവർ കൂടാതെ മൂന്നുപേർ കൂടി പൊലീസിൽ പരാതി നൽകിയിട്ടുള്ളതായി പൊലീസ് പറഞ്ഞു. സ്ഥാപനത്തിൽ പണ്ടംപണയം സ്വീകരിക്കുന്ന തസ്തികയിലേക്കാണ് ജോലി വാഗ്ദാനം നൽകിയത്. ഇവരെ ഇൻറർവ്യൂ നടത്തി ഹൗസിങ് ഫെഡറേഷൻറെയും ഹൗസിങ് സൊസൈറ്റിയുടെയും വ്യാജ ലറ്റർ ഹെഡ് ഉപയോഗിച്ച് ഉത്തരവ് നൽകിയതായും ലോക് ഡൗൺ കാരണം 50 ശതമാനം ജോലിക്കാർ മാത്രമേ ഹാജരാകേണ്ടതുള്ളൂ എന്നും ഇവരെ അറിയിക്കുകയും രണ്ടുമാസത്തെ ശമ്പളം ബാങ്ക് അക്കൗണ്ടിൽ ഇട്ട് കൊടുത്തതായും ഇവർ പറഞ്ഞു.
അതേസമയം, ഡയറക്ടർമാരായ രണ്ട് കോൺഗ്രസ് നേതാക്കൾ ഇൻറർവ്യൂ ബോർഡിലുണ്ടായിരുന്നതായും പറയുന്നു. ഇൻറർവ്യൂ ബോർഡിലുണ്ടായിരുന്നവരെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയും മണ്ഡലം കമ്മിറ്റിയും ഡി.സി.സിക്ക് കത്ത് നൽകിയിട്ടുണ്ട്. ഇതിൽ അന്വേഷണം നടത്തി നടപടിയെടുക്കാൻ ഡി.സി.സി കമീഷനെ നിയമിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.