ചാവക്കാട്: ദേശീയപാത വികസനത്തിന്റെ ഭാഗമായി മണ്ണെടുത്ത ഭാഗത്ത് വൈദ്യുതിക്കാലും ട്രാൻസ്ഫോർമറും അപകടാവസ്ഥയിൽ. ഒരുമനയൂർ വില്യംസിനു സമീപം ഫ്ലൈ ഓവറിന് പൈലിങ് നടക്കുന്ന ഭാഗത്താണ് വൈദ്യുതിക്കാലുകളും ട്രാൻസ്ഫോർമറും വീഴ്ചയുടെ വക്കിലുള്ളത്.
ഒരാഴ്ച് മുമ്പ് നിർമാണത്തിനിടെ പൈപ്പ് പൊട്ടി വെള്ളമൊഴുകി കുടിവെള്ള വിതരണം മുടങ്ങിയിരുന്നു. അത് പരിഹരിച്ചുവരുന്നതിനിടയിലാണ് മഴ പെയ്ത് മണ്ണിടിച്ചിൽ തുടങ്ങിയത്.
കുഴിയുടെ വക്കിൽനിന്ന് ഒന്നര അടിയോളമാണ് വൈദ്യുതിക്കാലിലേക്കുള്ളത്.
വൻ ദുരന്തമൊഴിവാക്കാൻ നടപടിയെടുക്കണമെന്ന് അധികൃതരെ അറിയിച്ചിട്ടും നടപടിയില്ലെന്നാണ് മുൻപഞ്ചായത്ത് പ്രസിസന്റും നിലവിലെ അംഗവുമയ കെ.ജെ. ചാക്കോ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.