82ാം വയസ്സിലും പോസ്​റ്ററൊട്ടിക്കാൻ എം.പി. മുഹമ്മദ്

പാവറട്ടി: പ്രായം 82ലേക്ക് അടുക്കുകയാണങ്കിലും ഉറക്കമൊഴിച്ച്‌ പാതിരാത്രിയും പോസ്​റ്ററൊട്ടിക്കാൻ എൻ.പി. മുഹമ്മദ് ഹാജി റെഡിയാണ്. യുവാക്കളെക്കാൾ ആവേശത്തിലാണ് യു.ഡി.എഫ്​ സ്ഥാനാർഥികളായ വി.എം. മുഹമ്മദ് ഗസാലി, ഒ.ജെ. ഷാജൻ, കെ.ഡി. ജോസ് എന്നിവർക്കായാണ് ഹാജി പോസ്​റ്ററൊട്ടിക്കാൻ ഇറങ്ങിയത്.

1995-2000ത്തിലെ പഞ്ചായത്തംഗം കൂടിയാണ് ഹാജി. 1957ൽ സ്ഥാനാർഥികൾക്ക് ചിഹ്നങ്ങൾക്ക് പകരം പച്ചയും മഞ്ഞയും ചുവപ്പും തുടങ്ങി വർണപ്പെട്ടികളിൽ വെള്ളക്കടലാസുകൾ നിക്ഷേപിച്ച് വോട്ടുകൾ രേഖപ്പെടുത്തിയിരുന്ന കാലത്ത് മുസ്​ലിം ലീഗുകാരനായ പിതാവുമൊന്നിച്ചാണ് പ്രചാരണത്തിനിറങ്ങിയിരുന്നത്.

അറുപതുകളിൽ എം.ബി. അബൂബക്കർ സായ്‌വ്, അണ്ടത്തോട് കുമരമേനോൻ എന്നിവരുടെ വിജയത്തിന് പ്രവർത്തിച്ചത് ഇപ്പോഴും തെളിവാർന്ന ഓർമയാണ്. പിന്നീട് പ്രവാസിയായി. രണ്ടര പതിറ്റാണ്ടിന് ശേഷം തിരിച്ചുവന്നെങ്കിലും ലീഗിൽനിന്ന് അകന്നിരുന്നു. പൊതുപ്രവർത്തനങ്ങളിൽ സജീവമായ ഹാജി 1995ൽ ഇന്നത്തെ എട്ടാം വാർഡിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച് വിജയിച്ച് കോൺഗ്രസിനൊപ്പം ഭരണസമിതിയിൽ പ്രവർത്തിച്ചു. 10 മാസം മുമ്പ് വീണ്ടും മുസ്​ലിം ലീഗിലേക്ക് തിരിച്ചെത്തിയ എം.പി. മുഹമ്മദ് ഹാജി വീണ്ടും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായിരിക്കുകയാണ്. 

Tags:    
News Summary - Even at the age of 82, MP Muhammad ready to put up posters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.