പാവറട്ടി: സ്വയം ചുവരെഴുതിയാണ് വെങ്കിടങ്ങ് 15ാം വാർഡംഗം സി.പി.എമ്മിലെ കെ.വി. മനോഹരൻ 2015ൽ പഞ്ചായത്തിലേക്ക് മത്സരിച്ചതും വിജയിച്ചതും. ഇപ്പോൾ പടിയിറങ്ങിയതും ഈ വാർഡിൽ മത്സരിക്കുന്ന സ്ഥാനാർഥിക്ക് പരസ്യ ചുവരെഴുതി തന്നെ. 35 ആണ്ടിലധികമായി മനോഹരൻ തെരഞ്ഞെടുപ്പിന് ചുവരെഴുതുന്നു.
എ.എസ്.എൻ. നമ്പീശൻ, കെ.എ. രാജൻ, മീനാക്ഷി തമ്പാൻ, കെ.എഫ്. ഡേവീസ്, വി.വി. രാഘവൻ, സി.കെ. ചന്ദ്രപ്പൻ, പി.സി. ജോസഫ്, ബേബി ജോൺ, മുരളി പെരുനെല്ലി തുടങ്ങി നിരവധി പ്രമുഖർക്കു വേണ്ടിയും ചുവരെഴുതിയിട്ടുള്ള ഇദ്ദേഹം മനുഷ്യച്ചങ്ങല, വനിത മതിൽ തുടങ്ങി നിരവധി സമരങ്ങൾക്ക് ഇടതുപക്ഷ പ്രചാരണ ചുവരെഴുത്തുകൾ സമൂഹത്തിനായി എഴുതിയും വരച്ചും ജനശ്രദ്ധ നേടിയിട്ടുണ്ട്. ജനപ്രതിനിധി എന്ന നിലയിലും മികച്ച പ്രകടനമാണ് അഞ്ച് വർഷം കാഴ്ചവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.