പാവറട്ടി: ആവേശത്തിരയുയർത്തി വെൻമേനാട് എം.എ.എസ്.എം ഹയർ സെക്കൻഡറിയിൽ ക്ലാസ് മുറികളിലിരുന്ന് വിദ്യാർഥികൾ ലോകകപ്പ് ഫുട്ബാൾ മത്സരം കണ്ടു. ചൊവ്വാഴ്ച നടന്ന അർജന്റീന-സൗദി അറേബ്യ മത്സരമാണ് സ്വന്തം ക്ലാസുകളിലിരുന്ന് കണ്ടത്. വൈകീട്ട് 3.30 നടന്ന അർജന്റീനയുടെ കളി കാണാൻ അവധി വേണമെന്ന് വിദ്യാർഥികൾ ആവശ്യപ്പെട്ടപ്പോഴാണ് കളി കാണാൻ മാനേജ്മെന്റും അധ്യാപകരും ക്ലാസ് മുറികളിൽ ടെലിവിഷൻ വെച്ച് മത്സരം കാണാൻ 39 ക്ലാസ് റൂമുകളിലും സംവിധാനമൊരുക്കിയത്.
സ്കൂളിലെ മുഴുവൻ ക്ലാസ് റൂമുകളും ഹൈടെക് ആയതുകൊണ്ടാണ് കുട്ടികൾക്ക് മത്സരം കാണാനായത്. പലരും ഇഷ്ടടീമിന്റെ ജഴ്സിയും പതാകയുമായാണ് മത്സരം കണ്ടത്. പി.ടി.എ പ്രസിഡന്റ് മുഹമ്മദ് സിംല, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ വി.എം. കരീം, വി.എച്ച്.എസ് പ്രിൻസിപ്പൽ ഡോ. അബ്ദുൽ റസാഖ്, പ്രധാനാധ്യാപകൻ ഹുസൈൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.