നീ​തി മെ​ഡി​ക്ക​ൽ സ്റ്റോ​റി​ൽ​നി​ന്ന് പാ​മ്പി​നെ പി​ടി​കൂ​ടി

പാ​വ​റ​ട്ടി: നീ​തി മെ​ഡി​ക്ക​ൽ സ്റ്റോ​ർ ജീ​വ​ന​ക്കാ​രി​യെ ക​ടി​ച്ച പാ​മ്പി​നെ പി​ടി​കൂ​ടി. വി​ഷ​മി​ല്ലാ​ത്ത​യി​ന​മാ​യ ചു​മ​ർ പാ​മ്പി​നെ​യാ​ണ് പി​ടി​ച്ച​ത്. സ്നേ​ക്ക് ഹാ​ന്റി​ല​ർ​മാ​രാ​യ അ​ജി​ത്ത് കു​മാ​ർ ഏ​ങ്ങ​ണ്ടി​യൂ​ർ, കെ.​കെ. ശൈ​ലേ​ഷ് എ​ന്നി​വ​രാ​ണ് പി​ടി​കൂ​ടി​യ​ത്.

ചാ​വ​ക്കാ​ട് താ​ലൂ​ക്ക് റൂ​റ​ൽ ഹൗ​സി​ങ് കോ​ഓ​പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യു​ടെ കീ​ഴി​ലെ നീ​തി മെ​ഡി​ക്ക​ൽ സ്റ്റോ​റി​ലെ ജീ​വ​ന​ക്കാ​രി പെ​രു​വ​ല്ലൂ​ർ തെ​പു​റ​ത്ത് വീ​ട്ടി​ൽ സി​ന്ധു​വി​നാ​ണ് ശ​നി​യാ​ഴ്ച രാ​ത്രി 7.30 ഓ​ടെ ഗു​ളി​ക സൂ​ക്ഷി​ച്ചി​ട്ടു​ള പ്ലാ​സ്റ്റി​റ്റി​ക് പാ​ത്രം എ​ടു​ക്കു​ന്ന​തി​നി​ടെ ക​ടി​യേ​റ്റ​ത്.

കൈ​യി​ൽ ചു​റ്റി​യ പാ​മ്പി​നെ കു​ട​ഞ്ഞു​ക​ള​യു​ന്ന​തി​ടെ വി​ര​ലി​ൽ പോ​റ​ലേ​ൽ​ക്കു​ക​യാ​യി​രു​ന്നു. പാ​മ്പി​നെ തി​ര​ഞ്ഞ​ങ്കി​ലും കി​ട്ടി​യി​ല്ല. രാ​ത്രി​യാ​യ​തി​നാ​ൽ സ്റ്റോ​ർ അ​ട​ച്ചി​ട്ടു. ഞാ​യ​റാ​ഴ്ച രാ​വി​ലെ 9.30 ഓ​ടെ മ​രു​ന്ന് സൂ​ക്ഷി​ക്കു​ന്ന റാ​ക്കി​ൽ​നി​ന്നാ​ണ് പി​ടി​ച്ച​ത്. ക​ടി​യേ​റ്റ സി​ന്ധു​വി​നെ ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് ഡി​സ്ചാ​ർ​ജ് ചെ​യ്തു.

Tags:    
News Summary - Snake caught from Neethi Medical Store

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.