എ​നാ​മാ​ക്ക​ൽ കോ​ൾ പാ​ട​ത്ത് വി​രു​ന്നെ​ത്തി​യ സ്പൂ​ൺ ബി​ൽ കൊ​ക്കു​ക​ൾ

ഏനാമാവ് കോൾ പാടത്ത് സ്പൂൺ ബിൽ കൊക്കുകൾ വിരുന്നെത്തി

പാവറട്ടി: കൗതുകമായി ഏനമാവ് കോൾ പടവിൽ സ്പൂൺ ബിൽ കൊക്കുകൾ വിരുന്നെത്തി. ദേശാടനപ്പക്ഷികളായ ഇവ ചൈന, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽനിന്നാണ് എത്തുന്നത്. കാലാവസ്ഥയും ഭക്ഷണ ലഭ്യതയുമനുസരിച്ചാണ് ഇവയുടെ ദേശാടനം. ഇവയുടെ കൊക്കിന്റെ ആകൃതി മൂലമാണ് സ്പൂൺബിൽ കൊക്കുകൾ എന്ന പേര് വന്നിട്ടുള്ളത്.

കേരളത്തിൽ ഇവക്ക് ചട്ടുക കൊക്കുകളെന്ന പേരുമുണ്ട്. ആറ് ഇനത്തിലുള്ള സ്പൂൺ ബില്ലുകളുണ്ട്. പ്രജനന കാലത്ത് ഇവയുടെ തൂവലുകളിലും നിറത്തിലും മാറ്റങ്ങൾ സംഭവിക്കും. കാലാവസ്ഥ വ്യതിയാനത്തെത്തുടർന്ന് ഇവയുടെ വരവിൽ കുറവുണ്ടായിട്ടുണ്ടെന്ന് പക്ഷിനിരീക്ഷകർ പറയുന്നു.  

Tags:    
News Summary - Spoon-billed beaks have feasted on the Enamavukol field

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.