പാവറട്ടി: പോക്സോ കേസിൽ അധ്യാപകനെ അറസ്റ്റ് ചെയ്തു. വാഴപ്പിള്ളി വീട്ടിൽ വിനോയ് (44) ആണ് അറസ്റ്റിലായത്. ഇദ്ദേഹം പഠിപ്പിക്കുന്ന വിദ്യാലയത്തിലെ മൂന്നാം ക്ലാസ് വിദ്യാർഥിനിയെ കഴിഞ്ഞ നവംബറിൽ പീഡിപ്പിച്ചുവെന്നാണ് കേസ്. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് അറസ്റ്റ്.
കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇതിനുശേഷം രാത്രി 11.30ഓടെ അധ്യാപകന്റെ വീടിന് നേരെ ആക്രമണമുണ്ടായി. ജനൽ ചില്ല് ബൈക്കിലെത്തിയ ഒരാൾ തകർത്തതായി കാണിച്ച് ബന്ധു നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു.
അതേസമയം, അധ്യാപകൻ നിരപരാധിയാെണന്നും അധ്യാപകർക്കും വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും പ്രിയപ്പെട്ടവനാെണന്നും വെള്ളിയാഴ്ച സ്കൂളിൽ ചേർന്ന പി.ടി.എ യോഗത്തിൽ മുഴുവൻ അംഗങ്ങളും പറഞ്ഞു. അധ്യാപകനെ കുറ്റവിമുക്തനാക്കാൻ വേണ്ട നടപടികളെടുക്കണമെന്നാവശ്യപ്പെട്ട് ഉന്നത ഉദ്യോഗസ്ഥർക്ക് നിവേദനം നൽകാൻ പി.ടി.എ യോഗം തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.