പാവറട്ടി: വീടിനുള്ളിൽ ഉറങ്ങിയിരുന്ന യുവതിയുടെയും കുഞ്ഞിെൻറയും ആഭരണങ്ങൾ കവർന്ന മോഷ്ടാവിനെ ആറുവര്‍ഷങ്ങള്‍ക്കുശേഷം അറസ്റ്റ് ചെയ്തു. പാവറട്ടി വെന്മേനാട് കൈതമുക്ക് അമ്പലത്ത് വീട്ടില്‍ നസീറിനെയാണ് (47) പാവറട്ടി പൊലീസ് പിടികൂടിയത്.
2014ല്‍ ചാലൊളിപറമ്പിൽ വേളത്ത് വീട്ടില്‍ സുനില്‍ കുമാറിെൻറ വീട്ടില്‍നിന്ന് മകളുടെയും ഭാര്യയുടെയും ഏഴേകാൽ പവൻ ആഭരണങ്ങളാണ് മോഷ്ടിച്ചത്. ഇവിടെനിന്ന് ലഭിച്ച വിരലടയാളവും ഈ വർഷം വെന്മേനാട് ആസാദ് റോഡിൽനിന്ന് മോഷ്ടിച്ച് പുത്തൂർ സറ്റോഴ്സിന് സമീപം ഉപേക്ഷിച്ച സ്കൂട്ടറിൽനിന്ന് ലഭിച്ച വിരലടയാളവും ഒന്നാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് പ്രതിയിലേക്കെത്തിയത്.
എസ്.ഐ ആർ.പി. സുജിത്ത്, എ.എസ്.ഐമാരായ ജെയ്സണ്‍ കെ. പൗലോസ്, സുനിൽകുമാർ, പി.എം. നിഷാദ്, എൻ.കെ. ഷിജു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.