പാവറട്ടി: കാറിൽ അതിജാഗ്രത മേഖലയിൽ അതിക്രമിച്ച് കയറിയ യുവാക്കളോട് മാസ്ക്കിടാൻ ആവശ്യപ്പെട്ട സെക്ടറൽ മജിസ്ട്രേറ്റിനും പൊലീസ് ഉദ്യോഗസ്ഥനും നേരെ ൈകയേറ്റം നടത്തിയ രണ്ടുപേർ പിടിയിൽ.
മൽപിടുത്തത്തിനിടയിൽ പൊലിസിെൻറ കൈക്ക് പരിക്കേറ്റിരുന്നു. ചിറ്റാട്ടുക്കര എടക്കളത്തൂർ ആഗ്നൽ (30), കടവല്ലൂർ അന്തിക്കാട്ട് വീട്ടിൽ വിഞ്ചു (25) എന്നിവരെയാണ് പാവറട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് നാലിന് കാക്കശേരി പുതുനഗർ റോഡിന് സമീപമാണ് സംഭവം.
കാറിൽ മാസ്കിടാതെ സംശയാസ്പദ സാഹചര്യത്തിൽ പരിശോധനക്കിറങ്ങിയ സെക്ടറൽ മജിസ്ട്രേറ്റ് പ്രജിതയും സി.പി.ഒ, പി.എം. നിഷാദും യുവാക്കൾ ഇരിക്കുന്നത് കണ്ടത്. കാറിനടുത്തെത്തി മാസ്കിടാനും അതിജാഗ്രത മേഖലയല്ലെ എന്നും പറഞ്ഞതോടെ കാറിൽ നിന്നിറങ്ങി പ്രകോപിതരാകുകയും അടുത്ത് വന്ന് ഉദ്യോഗസ്ഥരുടെ ഫോട്ടോ മൊബൈലിൽ പകർത്തുകയും ൈകയേറ്റം ചെയ്യുകയുമായിരുന്നു.
പ്രതിരോധിക്കുന്നതിനിടെയാണ് പൊലീസ് ഉദ്യോഗസ്ഥൻ നിഷാദിന് കൈക്ക് പരിക്കേറ്റത്. ബഹളം കേട്ടെത്തിയ വാർഡംഗത്തിനു നേരെയും ഇവർ ആക്രമണത്തിന് മുതിർന്നു. സംസ്ഥാനത്തെ ഏറ്റവും കൂടുതൽ പോസിറ്റിവിറ്റി നിരക്കുള്ള എളവള്ളി പഞ്ചായത്തിലെ 15-ാം വാർഡിലാണ് സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.