തൃശൂർ: 2024ലെ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ കക്ഷികൾ ബി.ജെ.പിക്കെതിരെ കൈകോർക്കുമെന്നും തങ്ങളുടെ നിലപാട് എന്താണെന്ന് കോൺഗ്രസ് വ്യക്തമാക്കണമെന്നും എൻ.സി.പി സംസ്ഥാന പ്രസിഡൻറ് പി.സി. ചാക്കോ. പ്രതിപക്ഷം യോജിച്ച് ബി.ജെ.പിയെ നേരിടാൻ തയാറാണ്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷത്തെ ഒന്നിപ്പിക്കേണ്ടതായിരുന്നു. അതിന് കഴിഞ്ഞില്ല. മമതയെ കോൺഗ്രസ് ശത്രുവായി കാണുന്നത് ശരിയായ രീതിയല്ല. മമതയെ അംഗീകരിക്കാൻ കോൺഗ്രസ് തയാറാവണം.
ആര് പ്രധാനമന്ത്രിയാവണമെന്ന് ചർച്ച ചെയ്യേണ്ട സാഹചര്യമല്ലെന്നും കോൺഗ്രസുകാരല്ലാത്തവർ പ്രധാനമന്ത്രിയായിട്ടുണ്ടെന്നും ചാക്കോ സൂചിപ്പിച്ചു. വികസനപദ്ധതികൾക്കെതിരെ സംസ്ഥാനത്ത് കോൺഗ്രസും ബി.ജെ.പിയും വർഗീയ ശക്തികളും കൈകോർക്കുകയാണ്. അട്ടപ്പാടിയിൽ അത്യാധുനിക സൗകര്യങ്ങളോടെയുള്ള ആശുപത്രി വേണം. സംസ്ഥാന പ്രസിഡൻറിെൻറ നേതൃത്വത്തിൽ നേതാക്കൾ അട്ടപ്പാടി സന്ദർശിച്ചതായും ചാക്കോ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.