താന്ന്യം: സോണിയ കോൺഗ്രസ് സംസ്ഥാനത്ത് ക്ലച്ച് പിടിക്കില്ലെന്നും ഇനിയൊരിക്കലും യു.ഡി.എഫ് ഇവിടെ അധികാരത്തിൽ വരില്ലെന്നും എൻ.സി.പി സംസ്ഥാന പ്രസിഡൻറ് പി.സി. ചാക്കോ പറഞ്ഞു. പെരിങ്ങോട്ടുകരയിൽ എൻ.സി.പി നാട്ടിക നിയോജക മണ്ഡലം കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിയോജക മണ്ഡലം പ്രസിഡൻറ് ധർമരാജൻ പൊറ്റെക്കാട്ട് അധ്യക്ഷത വഹിച്ചു. മികച്ച ആശാ പ്രവർത്തകയായി തെരഞ്ഞെടുക്കപ്പെട്ട ഷീബ രാമചന്ദ്രനെ സംസ്ഥാന വൈസ് പ്രസിഡൻറ് പി.കെ. രാജൻ ആദരിച്ചു. നാഷനൽ ഫോറൻസിക്ക് യൂനിവേഴ്സിറ്റി ഓൾ ഇന്ത്യ എൻട്രൻസ് പരീക്ഷയിൽ 20ാം റാങ്ക് കരസ്ഥമാക്കിയ സൂനിമ മുഹമ്മദിനെ സംസ്ഥാന വൈസ് പ്രസിഡൻറ് ലതിക സുഭാഷ് ആദരിച്ചു.
അകക്കണ്ണിെൻറ കാഴ്ചയിൽ പ്ലസ് ടുവിന് സമ്പൂർണ എ പ്ലസ് നേടിയ പി.എം. വിഷ്ണുവിനെ സംസ്ഥാന ജനറൽ സെക്രട്ടറി എ.വി. വല്ലഭൻ ആദരിച്ചു. ജില്ല പ്രസിഡൻറ് സി.ഐ. സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ അഡ്വ. രഘു കെ. മാരാത്ത്, ഇ.എ. ദിനമണി, ജില്ല വൈസ് പ്രസിഡൻറ് സി.എൽ. ജോയ്, ജില്ല സെക്രട്ടറി യു.കെ. ഗോപാലൻ, ന്യൂനപക്ഷ സെൽ ജില്ല പ്രസിഡൻറ് പി.എസ്.പി. നസീർ, താന്ന്യം മണ്ഡലം പ്രസിഡൻറ് രാജൻബാബു കരാട്ടുപറമ്പിൽ, നാട്ടിക മണ്ഡലം സെക്രട്ടറി അനിലൻ കുടപ്പുളി എന്നിവർ സംസാരിച്ചു. നിയോജക മണ്ഡലം ജനറൽ സെകട്ടറി വി.ജി. മോഹനൻ സ്വാഗതവും നിയോജക മണ്ഡലം വൈസ് പ്രസിഡൻറ് സി.വി. സുധീരൻ നന്ദിയും പറഞ്ഞു.
കാഞ്ഞാണി: എൻ.സി.പി മണലൂർ ബ്ലോക്ക് കമ്മിറ്റി ഓഫിസ് കാഞ്ഞാണി മൂന്നും കൂടിയ സെൻററിൽ സംസ്ഥാന പ്രസിഡൻറ് പി.സി. ചാക്കോ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് വിട്ട് എൻ.സി.പിയിൽ ചേർന്ന ഹസ്സെൻറ നേതൃത്വത്തിലുള്ള നാൽപതോളം പേർക്ക് അംഗത്വം വിതരണം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ് അഡ്വ. പി.എസ്. ഷൈൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറുമാരായ ലതിക സുഭാഷ്, പി.കെ. രാജൻ, ജില്ല പ്രസിഡൻറ് സി.ഐ. സെബാസ്റ്റ്യൻ, സംസ്ഥാന സെക്രട്ടറി എ.വി. വല്ലഭൻ, ജില്ല സെക്രട്ടറിമാരായ ഷിജു കീടായി, സൈനുദ്ദീൻ, വിശാലാക്ഷി, അബ്ബാസ്, മുഹമ്മദ് ഷാഫി, എൻ.എം.സി ദേശീയ സെക്രട്ടറി പത്മിനി, എൻ.വൈ.സി ജില്ല പ്രസിഡൻറ് സി.ആർ. സജിത്ത്, പാവറട്ടി പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.എം. റജീന, ചൂണ്ടൽ പഞ്ചായത്ത് അംഗം മാഗി ജോൺസൻ, ജില്ല കമ്മിറ്റി അംഗങ്ങളായ ഉമർ സലിം, നജീർ, മണ്ഡലം കമ്മിറ്റി അംഗങ്ങളായ സുനീഷ്, ആൻറണി തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.