തൃശ്ശൂർ: ജില്ലയിലെ ഫാർമസിസ്റ്റ് കളുടെ വേതനം 30,000 രൂപയാക്കി പുതുക്കി നിശ്ചയിക്കണമെന്ന് ഫാർമാഫെഡ് തൃശൂർ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. മരുന്ന് വിതരണം പൂർണമായും ഫാർമസിസ്റ്റുകളിലൂടെ രോഗികൾക്ക് നൽകുന്ന സാഹചര്യം ഉണ്ടാക്കണമെന്നും സമ്മേളനം ആവശ്യപെട്ടു. മരുന്നുകളുടെ നിലവാര സംരക്ഷണത്തിന് എസി മെഡിക്കൽ ഷോപ്പുകൾ അനിവാര്യമാണെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു.
താപനിലയിൽ വ്യത്യാസം ഉണ്ടായാൽ മരുന്നുകൾ സംരക്ഷിക്കാൻ കഴിയില്ല. നമ്മുടെ നാട്ടിൽ ചൂട് വർധിക്കുകയാണ്. എന്നാൽ, ഭൂരിഭാഗം മെഡിക്കൽ ഷോപ്പുകളും എസിയില്ലാത്തവയാണ്. ഇക്കാര്യത്തിൽ സർക്കാരും ഡ്രഗ് കണ്ട്രോൾ ഡിപ്പാർട്മെന്റും ജാഗ്രതപാലിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡൻ്റ് ടി മുബീർ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം ജില്ല സെക്രട്ടറി പോൾ രാജ്. അയന കെ ബി, സിഞ്ചിത സുബ്രമണ്യൻ , അഞ്ജന, അരുൺ കെ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.