ട്രോ​ളി​ങ്​ നി​രോ​ധ​നം; ഒ​രു​ക്ക​വു​മാ​യി തൃശ്ശൂർ ജി​ല്ല ഭ​ര​ണ​കൂ​ടം

തൃ​ശൂ​ർ: ജൂ​ൺ ഒ​മ്പ​തി​ന്​ അ​ർ​ധ​രാ​ത്രി മു​ത​ൽ ജൂ​ലൈ 31ന്​ ​അ​ർ​ധ​രാ​ത്രി വ​രെ സം​സ്ഥാ​ന​ത്ത്​ ന​ട​പ്പാ​ക്കു​ന്ന ട്രോ​ളി​ങ് നി​രോ​ധ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ൽ ന​ട​പ്പാ​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​ൻ ക​ല​ക്ട​ർ വി.​ആ​ർ. കൃ​ഷ്ണ തേ​ജ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ യോ​ഗം ചേ​ർ​ന്നു. ട്രോ​ളി​ങ് നി​രോ​ധ​ന കാ​ല​യ​ള​വി​ൽ തീ​ര​ദേ​ശ പൊ​ലീ​സ് വി​ഭാ​ഗ​ത്തി​ന് അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളെ നേ​രി​ടാ​നാ​വ​ശ്യ​മാ​യ ഇ​ന്ധ​നം ന​ൽ​കാ​ൻ ജി​ല്ല സി​വി​ൽ സ​പ്ലൈ ഓ​ഫി​സ​റെ ചു​മ​ത​ല​പ്പെ​ടു​ത്തി. നി​രോ​ധ​ന കാ​ല​ത്ത് തൊ​ഴി​ൽ ന​ഷ്ട​പ്പെ​ടു​ന്ന അ​നു​ബ​ന്ധ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ന​ൽ​കി​വ​രു​ന്ന സൗ​ജ​ന്യ റേ​ഷ​ൻ യ​ഥാ​സ​മ​യം കൃ​ത്യ​മാ​യി വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്നും സി​വി​ൽ സ​പ്ലൈ ഓ​ഫി​സ​റോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടു.

ഈ ​കാ​ല​യ​ള​വി​ൽ ട്രോ​ളി​ങ് ബോ​ട്ടു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ലെ​ന്ന്​ ഉ​റ​പ്പാ​ക്കാ​ൻ റൂ​റ​ൽ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി കോ​സ്റ്റ​ൽ പ​ട്രോ​ളി​ങ് ശ​ക്ത​മാ​ക്ക​ണം. അ​ഴീ​ക്കോ​ട് ഫി​ഷ​റീ​സ് സ്റ്റേ​ഷ​നി​ൽ മേ​യ് 15 മു​ത​ൽ 24 മ​ണി​ക്കൂ​ർ പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​യ ഫി​ഷ​റീ​സ് ക​ൺ​ട്രോ​ൾ റൂം ​ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ക​ല​ക്ട​റേ​റ്റ് ക​ൺ​ട്രോ​ൾ റൂ​മി​ലും നേ​വി​യു​ടെ ടോ​ൾ​ഫ്രീ ന​മ്പ​റി​ലും ബ​ന്ധ​പ്പെ​ടാം. ഫി​ഷ​റീ​സ് ജി​ല്ല ഓ​ഫി​സ് 0487 2441132, ഫി​ഷ​റീ​സ് ക​ൺ​ട്രോ​ൾ റൂം ​ഫി​ഷ​റീ​സ് സ്റ്റേ​ഷ​ൻ അ​ഴീ​ക്കോ​ട് 0480 2996090, തൃ​ശൂ​ർ ക​ല​ക്ട്രേ​റ്റ് ക​ൺ​ട്രോ​ൾ റൂം 0487 2362424, ​കോ​സ്റ്റ് ഗാ​ർ​ഡ് 1093 എ​ന്നി​വ​യാ​ണ് ന​മ്പ​റു​ക​ൾ.

ര​ണ്ടു ബോ​ട്ടു​ക​ളി​ലാ​യി എ​ട്ട് ലൈ​ഫ് ഗാ​ർ​ഡു​മാ​രെ നി​യ​മി​ക്കാ​ൻ ഫി​ഷ​റീ​സ് ഡ​യ​റ​ക്ട​ർ ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ടെ​ന്നും ന​ട​പ​ടി പൂ​ർ​ത്തി​യാ​വു​ക​യാ​ണെ​ന്നും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. ട്രോ​ളി​ങ് നി​രോ​ധ​ന കാ​ല​യ​ള​വി​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ൽ പോ​കു​മ്പോ​ൾ നി​ർ​ബ​ന്ധ​മാ​യും ആ​ധാ​ർ കാ​ർ​ഡ്, ലൈ​ഫ് ജാ​ക്ക​റ്റ് എ​ന്നി​വ കൈ​വ​ശം വെ​ക്ക​ണം. ഒ​മ്പ​തി​ന്​ അ​ർ​ധ​രാ​ത്രി​ക്ക് മു​മ്പ്​ ജി​ല്ല​യു​ടെ തീ​ര​പ്ര​ദേ​ശ​ത്തു​നി​ന്ന്​ എ​ല്ലാ അ​ന്യ​സം​സ്ഥാ​ന യ​ന്ത്ര​വ​ത്കൃ​ത ബോ​ട്ടു​ക​ളും കേ​ര​ള തീ​രം വി​ട്ടു​പോ​ക​ണം. അ​ല്ലാ​ത്ത​വ അ​ത​ത് ബേ​സ് ഓ​ഫ് ഓ​പ​റേ​ഷ​നി​ൽ ആ​ങ്ക​ർ ചെ​യ്യ​ണം.

ജി​ല്ല​യു​ടെ തീ​ര​പ്ര​ദേ​ശ​ത്തും ഹാ​ർ​ബ​റു​ക​ളി​ലും മ​റ്റും പ്ര​വ​ർ​ത്തി​ക്കു​ന്ന ഡീ​സ​ൽ ബ​ങ്കു​ക​ൾ യ​ന്ത്ര​വ​ത്കൃ​ത ബോ​ട്ടു​ക​ൾ​ക്ക് യാ​തൊ​രു കാ​ര​ണ​വ​ശാ​ലും ഇ​ന്ധ​നം ന​ൽ​കാ​ൻ പാ​ടി​ല്ല. പ​ര​മ്പ​രാ​ഗ​ത തൊ​ഴി​ലാ​ളി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന യാ​ന​ങ്ങ​ൾ​ക്കൊ​ഴി​കെ ഇ​ന്ധ​നം ന​ൽ​കു​ന്ന ഡീ​സ​ൽ ബ​ങ്കു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും. കാ​യ​ലി​നോ​ടോ ജെ​ട്ടി​യോ​ടോ ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്ന ഡീ​സ​ൽ ബ​ങ്കു​ക​ൾ ട്രോ​ളി​ങ് നി​രോ​ധ​നം ക​ഴി​യു​ന്ന​തു​വ​രെ തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​ൻ പാ​ടി​ല്ലെ​ന്ന് ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. പ​ര​മ്പ​രാ​ഗ​ത വ​ള്ള​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള ട്രോ​ളി​ങ് അ​നു​വ​ദി​ക്കി​ല്ല. ട്രോ​ൾ നി​രോ​ധ​നം ക​ഴി​യു​ന്ന​തി​ന​കം ബോ​ട്ടു​ക​ൾ ക​ള​ർ കോ​ഡി​ങ് പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചു. മ​ത്സ്യ​ഫെ​ഡ് ജി​ല്ല മാ​നേ​ജ​ർ എ​ൻ. ഗീ​ത, ഫി​ഷ​റീ​സ് അ​ഴീ​ക്കോ​ട് എ.​ഡി.​എ​ഫ് എം.​എ​ൻ. സു​ലേ​ഖ, ജി​ല്ല സ​പ്ലൈ ഓ​ഫി​സ​ർ പി.​ആ​ർ. ജ​യ​ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.



Tags:    
News Summary - Prohibition of trolling; With a Thrissur District Council

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-24 05:58 GMT