തൃശൂർ: കരുതൽ മേഖല സംബന്ധിച്ച് ജില്ലയിൽ വനം വകുപ്പിന് ലഭിച്ചത് 16,376 പരാതികള്‍. തൃശൂര്‍, പാലക്കാട് ജില്ലകളിലായി ഒരു നഗരസഭയടക്കം 17 തദ്ദേശഭരണ സ്ഥാപനങ്ങളാണ് കരുതൽ മേഖലയിലുള്ളത്. പീച്ചി - വാഴാനി വന്യജീവി സങ്കേത മേഖലയിൽ ഒരു നഗരസഭയും ഒമ്പത് പഞ്ചായത്തുകളും ചൂലന്നൂർ മയിൽ സങ്കേത മേഖലയിൽ മൂന്നും ചിമ്മിനി വന്യജീവി സങ്കേത മേഖലയിൽ അഞ്ചും പഞ്ചായത്തുകളാണ് ഉൾപ്പെടുന്നത്.
കരുതൽ മേഖല വിഷയത്തില്‍ ആശങ്ക തുടരുന്നതിനിടെ വിവിധ റിപ്പോര്‍ട്ടുകളിലും ഭൂപടത്തിലും പരാതി സമര്‍പ്പിക്കാനുള്ള സമയം കഴിഞ്ഞ ഏഴിന് അവസാനിച്ചിരുന്നു. ബുധനാഴ്ച വരെയുള്ള കണക്കനുസരിച്ച് ഇതിൽ 4012 എണ്ണം പരിഹരിച്ചതായി വനംവകുപ്പ് അധികൃതർ അറിയിച്ചു.
ദിവസവും പരാതി പരിഹരിക്കുന്നുണ്ട്. ജില്ലയില്‍ പീച്ചി - വാഴാനി വന്യജീവി സങ്കേതവുമായി ചേർന്ന കരുതൽ മേഖലയിൽനിന്നാണ് ഏറ്റവുമധികം പരാതി ലഭിച്ചത്, 8428. ചിമ്മിനി വന്യജീവി സങ്കേത മേഖലയിൽനിന്ന് 3845 പരാതികൾ ലഭിച്ചു. ചൂലന്നൂർ മയിൽ സങ്കേത കരുതൽ മേഖലയിൽനിന്ന് സമർപ്പിച്ചത് 4103 പരാതികൾ.
4752 പരാതികള്‍ സമര്‍പ്പിച്ച പാണഞ്ചേരി പഞ്ചായത്താണ് പട്ടികയില്‍ മുന്നില്‍. വടക്കാഞ്ചേരി നഗരസഭ, പാഞ്ഞാൾ പഞ്ചായത്ത് എന്നിവിടങ്ങളിൽനിന്ന് ലഭിച്ച മുഴുവൻ പരാതികളും പരിഹരിച്ചു. 266 പരാതികളാണ് വടക്കാഞ്ചേരിയിൽനിന്ന് ലഭിച്ചത്.
പാഞ്ഞാള്‍ പഞ്ചായത്തിൽനിന്ന് ലഭിച്ച 65 പരാതികളും പരിഹരിക്കാനായി. ഇവിടെ കെ.എസ്.ആർ.ഇ.സി-മാപ്പര്‍ ആപ്പ് പ്രകാരം വിവരങ്ങള്‍ ചേർക്കുന്ന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചു. ചൂലന്നൂര്‍ മയില്‍ സങ്കേതത്തിന്റെ കരുതൽ മേഖല കടന്നുപോകുന്ന തിരുവില്വാമല പഞ്ചായത്തില്‍നിന്ന് 1574 പരാതികളാണ് സമർപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.