ഒരുമനയൂരിൽ വ്യാപാര സ്ഥാപനങ്ങളിൽ കവർച്ച; 62,500 രൂപയും സി.സി.ടി.വി യൂനിറ്റും കവർന്നു

ചാവക്കാട്: ഒരുമനയൂരിൽ വ്യാപാരസ്ഥാപനങ്ങളിൽ കവർച്ച. 62,500 രൂപയും സി.സി.ടി.വി യൂനിറ്റും കവർന്നു. ഒരുമനയൂർ മൂന്നാം കല്ലിൽ പാവറട്ടി സ്വദേശി റോജ തോമസി​െൻറ ഉടമസ്ഥതയിലുള്ള വിഷ്വൽ മീഡിയ ക്ലോത്ത് പ്രിൻറിങ് സ്ഥാപനത്തിലും തൊട്ടടുത്ത സഫർ ബേക്കറി ഷോപ്പിലുമാണ് കവർച്ച.

ക്ലോത്ത് പ്രിൻറിങ് സ്ഥാപനത്തിന്​ പുറത്തെ രണ്ട് സി.സി.ടി.വി കാമറകളും അകത്തുണ്ടായിരുന്ന നാലു കാമറകളും തകർത്ത നിലയിലാണ്. സ്ഥാപനത്തി​െൻറ ഷട്ടർ തിക്കിത്തുറന്ന് അകത്തുകടന്ന മോഷ്​ടാക്കൾ കൗണ്ടറിൽ സൂക്ഷിച്ച 60,000 രൂപയും സി.സി.ടി.വി യൂനിറ്റും കവർന്നു. ​

വാടാനപ്പള്ളി സ്വദേശി അബ്​ദുല്ലയുടെ ഉടമസ്ഥതയിലുള്ള സഫർ ബേക്കറിയുടെ പൂട്ടുതകർത്ത് അകത്തുകടന്ന മോഷ്​ടാക്കൾ 2500 രൂപയും അയ്യായിരത്തോളം രൂപയുടെ മിഠായികളും മോഷ്​ടിച്ചു. സി.സി.ടി.വി കാമറയും കവർന്നിട്ടുണ്ട്. കട തുറക്കാൻ ജീവനക്കാർ എത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. ചാവക്കാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.