അന്തിക്കാട്: അഞ്ച് മാസം മാത്രം പ്രായമുള്ള ഇരട്ടക്കുട്ടികളുടെ അച്ഛന്റെ ജീവൻ നിലനിർത്താൻ കരൾ മാറ്റി വെക്കലിന് സുമനസ്സുകളുടെ സഹായം തേടുന്നു. തൃശൂർ വിയ്യൂർ വടക്കുംഞ്ചേരി വീട്ടിൽ സതീഷ് കുമാറാണ് (41) കരൾ രോഗം ബാധിച്ച് ഗുരുതരാവസ്ഥയിൽ കഴിയുന്നത്.
എ.സി മെക്കാനിക്കായ സതീഷ് കുമാർ 13 വർഷം മുമ്പാണ് അന്തിക്കാട് മാങ്ങാട്ടുകര കടവിൽ ഭരതന്റെ മകൾ അംബികയെ വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞ് 12 വർഷം കഴിഞ്ഞിട്ടും കുഞ്ഞ് ജനിക്കാത്തതിനാൽ ദമ്പതികൾ നിരാശരായിരുന്നു. ഇതിനിടയിലാണ് അഞ്ച് മാസം മുമ്പ് അംബിക ഇരട്ട പെൺ കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്.
ഇതോടെ ദമ്പതികൾ ഏറെ സന്തോഷത്തിലായിരുന്നു. ഇതിനിടയിലാണ് നാല് മാസം മുമ്പ് സതീഷ് കുമാറിന് കരൾ രോഗം ബാധിച്ചത്. കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച സതീഷിനെ സ്ഥിതി ഗുരുതരമായതോടെ ലേക്ക്ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എത്രയും പെട്ടെന്ന് കരൾ മാറ്റിവെക്കണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചത്. ഇതിനായി ലക്ഷങ്ങൾ ചിലവ് വരും. ഇപ്പോൾ തന്നെ ചികിത്സക്കായി നല്ലൊരു തുക ചിലവായി. കരൾ മാറ്റിവെക്കാനായുള്ള പണം കണ്ടെത്താൻ കുടുംബത്തിന് നിർവാഹമില്ലാത്ത അവസ്ഥയാണ്.
കരൾ മാറ്റിവെക്കാനുള്ള പണം കണ്ടെത്താൻ മുൻ കെ.പി.സി.സി സെക്രട്ടറി എം.ആർ. രാമദാസ് കോഓഡിനേറ്ററായി സമിതി രൂപവത്കരിച്ചു. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ കൂർക്കഞ്ചേരി ബ്രാഞ്ചിൽ അംബികയുടെ പേരിൽ അക്കൗണ്ടും തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 0488053000007248, IFSC : SIBL0000488, മൊബൈൽ ഫോൺ: 9447139993.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.