തൃശൂർ: പിതാവില്‍നിന്ന് ലൈംഗിക ചൂഷണത്തിന് ഇരയായ പ്രായപൂർത്തിയാവാത്ത പെണ്‍കുട്ടിക്ക് ഇടക്കാല നഷ്ടപരിഹാരമായി അര ലക്ഷം രൂപ അനുവദിക്കാൻ തൃശൂര്‍ പോക്സോ സ്പെഷല്‍ കോടതി ജഡ്ജി കെ.ആര്. മധുകുമാര്‍ ഉത്തരവിട്ടു. തുക നല്കാന് ജില്ല ലീഗല്‍ സര്‍വിസസ് അതോറിറ്റിയോടാണ് ഉത്തരവിട്ടത്.
തൃശൂര്‍ ജില്ലക്കാരനായ 52 വയസ്സുള്ള പ്രതി ഇതര സംസ്ഥാനക്കാരിയായ ഭാര്യയില്‍ ജനിച്ച കുട്ടിയെ വീട്ടിലും ലോഡ്ജിലും ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നാണ് കേസ്. കേസെടുത്തയുടൻ പ്രതി ഗള്‍ഫിലേക്ക് പോയി. മലയാളം അറിയാത്ത ഭാര്യയും രണ്ട് കുഞ്ഞുങ്ങളും താമസസ്ഥലത്തിെൻറ വാടക കൊടുക്കാന്‍ പോലും പണമില്ലാതെ ദുരവസ്ഥയിലായി.
കുട്ടിയുടെയും കുടുംബാംഗങ്ങളുടെയും അവസ്ഥ കാണിച്ച് പോക്സോ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ലിജി മധു നല്കിയ ഹരജിയിലാണ് ധനസഹായം നല്കാന് കോടതി ഉത്തരവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.