കൊടുങ്ങല്ലൂർ: മോഡേൺ ആശുപത്രിയുടെ പടിഞ്ഞാറ് ഭാഗം പി.എം.എസ് ഗ്രൂപ്പിെൻറ പഴവർഗ മൊത്തവ്യപാര കേന്ദ്രത്തിൽ തീപിടിത്തം. 15 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ബൊലേറൊ കാറും മൂന്ന് ബൈക്കുകളും 300ലേറെ പഴവർഗങ്ങൾ കൊണ്ടുവരുന്ന ട്രേകളും മറ്റു സാമഗ്രികളും ഗോഡൗണിെൻറ ഭാഗങ്ങളും വൈദ്യുതി സംവിധാനങ്ങളും കത്തിനശിച്ചു. ഓടിയെത്തിയവരിൽ ചിലർ എടുത്തുമാറ്റിയതിനാൽ കൂടുതൽ വാഹനങ്ങൾ അഗ്നിക്കിരയായില്ല.
എറിയാട് പി.എസ്.എൻ കവലയിൽ പഴുപറമ്പിൽ ഷാജഹാെൻറ ഉടമസ്ഥതയിലുള്ളതാണ് പണി പൂർത്തിയായി വരുന്ന ഗോഡൗൺ. ഇവിടെ വെൽഡിങ് ജോലി ചെയ്ത തൊഴിലാളികൾ ചായ കുടിക്കാൻ പോയ സമയം ഞായറാഴ്ച രാവിലെ 10.30ഓടെയായിരുന്നു തീപിടിത്തം. ഷെഡിെൻറ പിൻഭാഗത്താണ് തീപടർന്നത്. കോവിഡിെൻറ ഭാഗമായ ഓഫിസ് തടസ്സങ്ങൾ കാരണം ഇൻഷുറൻസ് പേപ്പർ വർക്കുകളാന്നും പൂർത്തിയാക്കാനായിട്ടില്ലെന്ന് ഷാജഹാൻ പറഞ്ഞു.
കാബിനകത്തായിരുന്ന ഓഫിസ് ജീവനക്കാരി പുറത്ത് ആളുകൾ മൊബൈലിൽ പകർത്തുന്നത് കണ്ട് പുറത്തിറങ്ങിയപ്പോഴാണ് തീപിടിത്തം അറിഞ്ഞത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.