കൊരട്ടി: പറമ്പിക്കുളം ഡാമിലെ ഷട്ടർ തകരാറ് മൂലം വെള്ളം തുറന്നു വിട്ടത് വെസ്റ്റ് കൊരട്ടി പാടശേഖരത്തിലെ നെൽകൃഷിക്ക് വിനയായി. ചാലക്കുടിപ്പുഴയിലെ ജലനിരപ്പ് ഉയർന്നതോടെ വെള്ളം പാടശേഖരങ്ങളിലേക്ക് കയറുകയായിരുന്നു.
പടവുകൾ വെള്ളത്തിൽ മുങ്ങി. വിതച്ച കണ്ടങ്ങളിലേക്കും പുതുതായി ഞാറ് നട്ട കണ്ടത്തിലേക്കും വെള്ളമെത്തി. ബുധനാഴ്ച വൈകിട്ടായതോടെയാണ് ജലനിരപ്പ് പുഴയിൽ വർധിച്ചത്. പതുക്കെ പുഴയോരത്തെ വയലുകളിലേക്ക് എത്തുകയായിരുന്നു. കർഷകൻ ജിബി ചാക്കോയുടെ പാടശേഖരങ്ങളാണ് കൂടുതലായി മുങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.