മാള: പുത്തൻചിറയിൽ തെരുവുനായ് ശല്യം രൂക്ഷമാവുന്നു. കഴിഞ്ഞ ദിവസം കൊമ്പത്ത് കടവിൽ രണ്ട് പേർക്ക് തെരുവുനായുടെ കടിയേറ്റു. കൊമ്പത്തു കടവ് മുട്ടിക്കലിൽ ആണ് സംഭവം. അയൽവീട്ടിൽ പോയ താണിയത്ത് ഷൈനി(30)യെയും കൊടുങ്ങല്ലൂർ കാര സ്വദേശിയായ മത്സ്യ വിൽപനക്കാരൻ കെ.എ. അലി(58)യെയുമാണ് തെരുവുനായ് കടിച്ചത്.
വിജനമായ പാടശേഖരങ്ങളിൽ കോഴി മാലിന്യം തള്ളുന്നുണ്ട്. ഇവ തിന്നാൻ നായ്ക്കൾ എത്തുകയാണ്. ഇതുവഴി പോകുന്ന വിദ്യാർഥികളടക്കം ഭീതിയിലാണ്. തെരുവുനായ് വിഷയത്തിൽ നടപടിയെടുക്കണമെന്നും ഈ ഭാഗത്ത് തെരുവ് വിളക്കുകൾ സ്ഥാപിക്കണമെന്നും മാലിന്യം തള്ളുന്നവരെ കണ്ടെത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.