വലിയപറമ്പ്: മേഖലയിൽ തെരുവുനായ് ശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം കുഴൂർ സ്വദേശി മോഹനൻ എന്നയാളെ ആക്രമിച്ച് പരിക്കേൽപിച്ചിരുന്നു. പ്രദേശങ്ങളിൽ രാത്രികളിൽ കൂട്ടമായാണിവ എത്തുന്നത്. വീടുകളിൽ വളർത്തുന്ന ആട്, കോഴി, താറാവുകളെയും ആക്രമിക്കുന്നതായി പരാതിയുണ്ട്.
കാൽനടക്കാർക്കും ഇരുചക്ര വാഹനയാത്രക്കാർക്കും ഭീഷണിയാണ്. ഇറച്ചി, കോഴി, മത്സ്യ വിൽപനകേന്ദ്രങ്ങളോട് ചേർന്നാണ് നായ്ക്കൾ വളരുന്നത്. ഇവിടങ്ങളിൽനിന്ന് മാലിന്യം പുറന്തള്ളുന്നത് തെരുവുനായ്ക്കൾ വർധിക്കാൻ കാരണമാകുന്നതായി ആക്ഷേപമുണ്ട്.
തെരുവുനായ് നിയന്ത്രണത്തിന് കർശന നടപടി സ്വീകരിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് സർക്കാർ നിർദേശം നൽകിയിട്ടുണ്ടെങ്കിലും നടപടി എടുത്തിട്ടില്ല. പഞ്ചായത്തുകൾ തനത് പ്ലാൻ ഫണ്ട് ഉപയോഗിച്ച് തെരുവുനായ് നിയന്ത്രണ പദ്ധതി നടപ്പാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.