tcr ഖുർആൻ അകംപൊരുൾ'' മാനവിക വ്യാഖ്യാനം '' മൂന്നാം വാള്യം പ്രകാശനം 'ഖുർആൻ അകംപൊരുൾ' മൂന്നാം വാള്യം പ്രകാശനം നാളെ കൊടുങ്ങല്ലൂർ: ശ്രീനാരായണ ദർശനങ്ങൾ ഉൾപ്പെടെയുള്ള ഭാരതീയ ജ്ഞാനപാരമ്പര്യത്തെ ഖുർആനുമായി ചേർത്തു വ്യാഖ്യാനിക്കുന്ന 'ഖുർആൻ അകംപൊരുൾ മാനവിക വ്യാഖ്യാന' ഗ്രന്ഥത്തിന്റെ മൂന്നാം വാള്യം പ്രകാശനം 21ന് സംവിധായകൻ കമൽ നിർവഹിക്കുമെന്ന് ബന്ധപ്പെട്ടവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കൊടുങ്ങല്ലൂർ എറിയാട് ചരിത്ര പ്രസിദ്ധമായ 'ഐക്യവിലാസം' വീട്ടിൽ ഉച്ചക്കുശേഷം മൂന്നിന് നടക്കുന്ന പരിപാടിയിൽ കേരള ഹൈകോടതി ജഡ്ജ് ഡോ. ജസ്റ്റിസ് കൗസർ എടപ്പകത്ത് മുഖ്യാതിഥിയാവും. കൽപ്പറ്റ നാരായണൻ മുഖ്യപ്രഭാഷണം നടത്തും. പ്രഫ. എ.പി. സുബൈർ പുസ്തകം പരിചയപ്പെടുത്തും. പ്രമുഖ സാമൂഹ്യ പ്രവർത്തക ഷീബ അമീർ പുസ്തകം ഏറ്റുവാങ്ങും. സി.എച്ച്. മുസ്തഫ മൗലവി, ടി.പി. ബഷീർ, മോയിൻഖാൻ, എൻ. റഫീഖ് എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.