സ്റ്റുഡൻറ്സ് ട്രാവലിങ് ഫെസിലിറ്റി കമ്മിറ്റി യോഗം തൃശൂർ: വിദ്യാർഥികളുടെ യാത്രാപ്രശ്നങ്ങൾ ചർച്ച ചെയ്യാനും പരിഹാരം കാണാനുമുള്ള സ്റ്റുഡൻറ്സ് ട്രാവലിങ് ഫെസിലിറ്റി കമ്മിറ്റിയുടെ യോഗം 30ന് ഉച്ചക്ക് 2.30ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും. വിദ്യാർഥി സംഘടന പ്രതിനിധികൾ, ബസുടമ സംഘം പ്രതിനിധികൾ, ബസ് തൊഴിലാളി സംഘടന പ്രതിനിധികൾ, വിദ്യാഭ്യാസ സ്ഥാപന മേധാവികൾ, വിദ്യാർഥി യാത്ര പ്രശ്നത്തിൽ താൽപര്യമുള്ള പൊതുവ്യക്തികൾ എന്നിവർ പങ്കെടുക്കണമെന്ന് ആർ.ടി.ഒ അറിയിച്ചു. ------------ മെഡിക്കൽ കോളജിൽ കരാർ നിയമനം തൃശൂർ: ഗവ. മെഡിക്കൽ കോളജിലെ മൈക്രോബയോളജി വകുപ്പിന് കീഴിലുള്ള വി.ആർ.ഡി.എഫിലേക്ക് ഡാറ്റ എൻട്രി ഓപറേറ്റർ, മൾട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികകളിൽ നിയമനം നടത്തുന്നു. ഒരു വർഷത്തേക്ക് കൺസോളിഡേറ്റഡ് വേതനത്തിൽ കരാർ അടിസ്ഥാനത്തിലാണ് നിയമനം. താൽപര്യമുള്ളവർ വയസ്സ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം അപേക്ഷ തൃശൂർ ഗവ. മെഡിക്കൽ കോളജ് പ്രിൻസിപ്പലിൻെറ മുളങ്കുന്നത്തുകാവിലുള്ള കാര്യാലയത്തിൽ ഡിസംബർ 24നകം സമർപ്പിക്കണം. ഫോൺ: 0487 2200310. ഇ-മെയിൽ: Principalmctcr@gmail.com.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.