ഏ​ങ്ങ​ണ്ടി​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ തീ​ര​ദേ​ശ പു​ഴ​യോ​ര റോ​ഡ് ത​ക​ർ​ന്ന നി​ല​യി​ൽ

ഇടിഞ്ഞുപൊളിഞ്ഞ്, കുഴി നിറഞ്ഞ് ചേറ്റുവ തീരദേശ പുഴയോര റോഡ്

ചേറ്റുവ: ഏങ്ങണ്ടിയൂർ പഞ്ചായത്തിലെ രണ്ടാം വാർഡിലെ ചേറ്റുവ പാലം മുതൽ പുളിക്കകടവ് പാലം വരെ തീരദേശ പുഴയോര റോഡ് തകർന്ന് യാത്ര ദുഷ്കരമായിട്ടും നന്നാക്കാൻ നടപടിയില്ല. കൃഷ്ണൻ കണിയാംപറമ്പിൽ കൃഷിമന്ത്രിയായിരുന്ന കാലത്താണ് തീരദേശ പുഴയോര റോഡ് ഒന്നര കോടിയോളം രൂപ ചെലവിൽ പണികഴിപ്പിച്ചത്.

ഏറെ നാളായി റോഡ് തകർന്നുകിടക്കുകയാണ്. ചില ഭാഗം റോഡിലേക്ക് ഇടിഞ്ഞ നിലയിലാണ്. കുഴികളും നിറഞ്ഞതോടെയാണ് യാത്ര ദുഷ്കരമായത്. നാട്ടുകാർ ഏറെ ആവശ്യപ്പെട്ടിട്ടും നന്നാക്കാൻ നടപടിയില്ല.

ബന്ധപ്പെട്ട ജനപ്രതിനിധികൾ മുൻകൈയെടുത്ത് ഈ റോഡിന്റെ ശോച്യാവസ്ഥ പരിഹരിച്ചില്ലെങ്കിൽ താഴ്ന്ന ഭാഗത്തുകൂടി പുഴയിൽനിന്ന് വെള്ളം കയറി പരിസരപ്രദേശങ്ങളിൽ വെള്ളക്കെട്ട് ഉണ്ടാവാൻ സാധ്യത ഏറെയാണ്. റോഡ് ഒലിച്ചുപോകുമെന്ന അവസ്ഥയിലാണ്.

Tags:    
News Summary - The Chetuva Coastal Riverside Road is full of potholes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-24 05:58 GMT