ഓൺലൈൻ പുലിക്കളിയിൽ പങ്കെടുത്ത ട്രാൻസ്ജെൻഡർ പ്രവീൺനാഥ്

പുലിക്കളിയിൽ ആദ്യമായി ട്രാൻസ്‌ജെൻഡർ

തൃശൂർ: ചരിത്രത്തിൽ ഇടംനേടി കോവിഡ്കാലത്തെ പുലിക്കളി. ഇത്തവണ ചുവടുവെക്കാൻ ട്രാൻസ്‌ജെൻഡർ പുലി ഉണ്ടായിരുന്നതാണ് പ്രത്യേകത. മിസ്​റ്റർ കേരളപട്ടം നേടിയ പാലക്കാട് നെന്മാറ സ്വദേശി പ്രവീൺനാഥാണ് അയ്യന്തോളിനു വേണ്ടി പുലിവേഷം കെട്ടിയത്. 21 വയസ്സുവരെ പെണ്ണായി ജീവിച്ചശേഷം മൂന്നു വർഷം മുമ്പാണ് പുരുഷനായി മാറിയത്. ട്രാൻസ്‌ജെൻഡർ പുലിവേഷമിടുന്നത് ഇതാദ്യം. ബോഡിബിൽഡറായ പ്രവീണിന് പുലിച്ചുവടുകൾ എളുപ്പത്തിൽ പഠിച്ചെടുക്കാനായെന്ന് സംഘാടകർ അറിയിച്ചു.



Tags:    
News Summary - The first transgender puli

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.