പെരുമ്പിലാവ്: കടവല്ലൂര്‍ പഞ്ചായത്തിലെ തിപ്പിലശ്ശേരിയിലെ കോവിൽ റോഡിലെ ഭൂമിക്കടിയില്‍നിന്നും വെള്ളം തിളക്കുന്ന ശബ്ദം ഉയർന്നത് ജനങ്ങളെ ആശങ്കപ്പെടുത്തി. വെള്ളിയാഴ്ച രാവിലെയാണ് ശ്രദ്ധയിൽപെട്ടത്. പ്രഭാത സവാരിക്കിറങ്ങിയവരാണ് ആദ്യം കേട്ടത്. തുടർന്ന് നാട്ടുകാർ കുന്നംകുളം പൊലീസിനെയും അധികൃതരെയും വിവരമറിയിച്ചു. പഞ്ചായത്ത് അധികാരികളുടെ നിർദേശപ്രകാരം തഹസിൽദാർ, ജിയോളജി, ദുരന്ത നിവാരണ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. പകൽ പതിനൊന്നര വരെയും ഈ ശബ്ദം ഉയർന്നിരുന്നു. ആശങ്കപ്പെടേണ്ടതില്ലെന്ന് ജിയോളജി വിഭാഗം ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഈ സ്ഥലത്ത് നേരത്തേ കുഴൽ കിണർ ഉണ്ടായിരുന്നതായും പിന്നീട് മൂടിയിരുന്നതായും പറയുന്നു. അതിൽ ഉണ്ടായ മർദമാണോയെന്ന് സംശയിക്കുന്നു. സംഭവമറിഞ്ഞ് നിരവധിപേരാണ് എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.