തൃശൂർ: വാക്സിനായി ജനം നെട്ടോട്ടം ഓടിയ സാഹചര്യത്തിൽ ജില്ലയിൽ കെട്ടിക്കിടന്നത് ആയിരക്കണക്കിന് വാക്സിൻ. ഫ്രീഡം അറ്റ് മിഡ്നൈറ്റ് എന്ന പേരിൽ തൃശൂർ ടൗൺഹാളിൽ ശനിയാഴ്ച ഉച്ചക്ക് രണ്ടിന് തുടങ്ങി ഞായറാഴ്ച രാത്രി 10.15ന് അവസാനിച്ച ക്യാമ്പിൽ വിതരണം ചെയ്തത് 4000 ഡോസ് വാക്സിനാണ്. 500 ഡോസ് സ്പോട്ട് ബുക്കിങ് അടക്കം 1700 വാക്സിനുകളാണ് വിതരണത്തിന് എത്തിച്ചിരുന്നത്.
ആളുകളുടെ ആവശ്യത്തെത്തുടർന്ന് വാക്സിൻ സ്ലോട്ടുകളുടെ എണ്ണം വർധിപ്പിക്കാൻ ആരോഗ്യവകുപ്പ് അധികൃതർ നിർബന്ധിക്കപ്പെടുകയായിരുന്നു. ഒടുവിലത് 4000ത്തിൽ എത്തിയത്. നേരത്തേ ബുക്ക് ചെയ്തവർക്കും സ്പോട്ട് രജിസ്ട്രേഷൻ നടത്തിയവർക്കും പ്രത്യേകം വാക്സിൻ നൽകിയത്. ജില്ല ആരോഗ്യവകുപ്പ് ഓഫിസ്, ദേശീയ ആരോഗ്യ ദൗത്യം, റോട്ടറി ഇൻറർനാഷനൽ, ഐ.എം.എ തൃശൂർ, ഫ്ലഡ് ടീം എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിലാണ് വിക്സിൻ നൽകിയതെങ്കിലും ആരോഗ്യ വകുപ്പാണ് വിതരണം നടത്തിയത്.
ഇത്രയധികം വാക്സിൻ ഒറ്റയടിക്ക് നൽകാൻ എങ്ങനെ സാധിച്ചു, നേരത്തേ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ജനം വാക്സിനായി ബഹളം കൂട്ടിയിട്ടും ഇത്തരം സജ്ജീകരണം ഒരുക്കാതിരുന്നത് എന്തുകൊണ്ടാണ് എന്നീ ചോദ്യങ്ങൾ ഉയരുന്നുണ്ട്.
ജില്ല ആരോഗ്യ വകുപ്പിന് ലഭിക്കുന്ന വാക്സിൻ വിതരണത്തിൽ ക്രമക്കേട് ഉണ്ടെന്ന പൊതുജന പരാതി ശരിെവക്കുന്നതാണ് മഹാ വാക്സിൻ മേള. നേരത്തേ പ്രതിദിനം ലഭിക്കുന്ന വാക്സിനും കൊടുക്കുന്ന വാക്സിൻ സംബന്ധിച്ച കണക്ക് മാധ്യമങ്ങൾക്ക് ഉത്തരവാദിത്തപ്പെട്ടവർ നൽകിയിരുന്നു. വിവിധ മേഖലകളിൽ വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട് പ്രതിഷേധം ഉയർന്നതോടെ ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകുന്നത് നിർത്തിവെച്ചിരുന്നു.
മാത്രമല്ല ഒഴിവുവരുന്ന സ്ലോട്ടുകൾ ജനത്തിന് ലഭിക്കാതെ പോകുന്ന സാഹചര്യവും ഉണ്ടായിരുന്നു. ഇതെല്ലാം അന്വേഷിക്കുേമ്പാൾ വ്യക്തമായ മറുപടി നൽകാൻ അധികൃതർ തയാറായതുമില്ല. മെഡിക്കൽ കോളജിൽ 750, ജനറൽ ആശുപത്രിയിൽ 500, താലൂക്ക് ആശുപത്രിയിൽ 300 അടക്കമാണ് ആദ്യഘട്ടത്തിൽ വിതരണം നടന്നത്.
തൃശൂർ ജില്ലയിലെ വാക്സിൻ വിതരണം സംബന്ധിച്ച് സോഷ്യൽ ഓഡിറ്റ് വേണമെന്ന ആവശ്യം ശക്തമാവുന്നു. പൊതുമേഖലയിലും സ്വകാര്യ ആശുപത്രികൾക്കും ആരോഗ്യ സേവന സംഘങ്ങൾക്കും നൽകിയ വാക്സിനുകൾ എങ്ങനെ ചെലവിട്ടുവെന്ന കാര്യത്തിലാണ് അന്വേഷണ ആവശ്യം ഉയരുന്നത്. ദുരുപേയാഗം പരിശോധിക്കാനോ നടപടി സ്വീകരിക്കാനോ ആരോഗ്യ വകുപ്പ് തയാറായതുമില്ല.
കോവിഡ് പ്രതിരോധത്തിന് വാക്സിനാണ് പ്രതിവിധി എന്നിരിക്കെ ലഭിക്കുന്ന വാക്സിെൻറ ശാസ്ത്രീയ വിതരണത്തിന് എന്തുകൊണ്ട് സാധിക്കുന്നില്ലെന്നാണ് ചോദ്യം. ആശാ വർക്കർമാരെ ഉപയോഗപ്പെടുത്തി വാർഡ്തലത്തിൽ ശാസ്ത്രീയ വിതരണം മുൻഗണനാക്രമത്തിൽ സാധ്യമാണ്.
ജനപ്രതിനിധകൾ ഇഷ്ടക്കാർക്ക് മുൻഗണന നൽകുന്ന സാഹചര്യം ഇല്ലാതാക്കാൻ ഇത് സഹായകമാവും. തുടർന്ന് തദ്ദേശ സ്ഥാപന വാർഡ്-ഡിവിഷൻ അടിസ്ഥാനത്തിൽ വിതരണത്തിന് നടത്തിയ ശ്രമം പൂർണമായി വിജയിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.