തൃശൂര്‍: കോര്‍പറേഷനെ യുനെസ്കോയുടെ അംഗീകാരത്തോടെ ലേണിങ് സിറ്റി ആക്കുന്ന പദ്ധതി മേയര്‍ എം.കെ. വർഗീസ് കേന്ദ്രത്തിന് സമര്‍പ്പിച്ചു. 'ജീവിക്കുക - പഠിക്കുക - പഠിപ്പിക്കുക - ആഘോഷിക്കുക' എന്ന സന്ദേശം ജനങ്ങളിലെത്തിച്ച് കോര്പറേഷന് പരിധിയിലെ അംഗൻവാടികൾ, സ്കൂളുകൾ, ലൈബ്രറി എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് യുനെസ്കോയുടെ അംഗീകാരം ലഭിക്കാനുള്ള പദ്ധതിയാണ് സമർപ്പിച്ചത്. അംഗീകാരം ലഭിച്ചാൽ സംസ്ഥാനത്തെ ആദ്യ ലേണിങ് സിറ്റിയാകും തൃശൂര്‍ കോര്പറേഷൻ.
മേയറും വികസനകാര്യ സ്ഥിരം സമിതി ചെയര്മാന് വർഗീസ് കണ്ടംകുളത്തിയും കില അര്‍ബന്‍ ചെയർമാൻ പ്രഫ. ഡോ. അജിത് കള്ളിയത്തും തൃശൂര്‍ നഗരവികസനവുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലെ നാഷനല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അര്‍ബന്‍ അഫയേഴ്സ് സന്ദര്‍ശിച്ച് പ്രതിനിധികളുമായി ചര്‍ച്ച നടത്തി. കോര്‍പറേഷെൻറ വികസനത്തിന് എല്ലാ പിന്തുണയും നല്‍കുമെന്ന് എൻ.ഐ.യു.എ പ്രതിനിധികള്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇതിെൻറ ഭാഗമായി പുതിയ പദ്ധതികള്‍ ആവിഷ്കരിച്ച് അതിവേഗം സമര്‍പ്പിക്കുമെന്ന് മേയര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.