തൃശൂരില്‍ 97 പേർക്ക് കൂടി കോവിഡ്; 28 പേർക്ക് രോഗമുക്തി

തൃശൂർ: ജില്ലയിൽ ബുധനാഴ്ച 97 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 28 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 685 ആണ്. തൃശൂർ സ്വദേശികളായ 31 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2791 ആണ്. ഇതുവരെ 1991 പേർ രോഗമുക്തരായി.

രോഗം സ്ഥിരീകരിച്ചവരിൽ 90 പേരും സമ്പർക്കം വഴി കോവിഡ് പോസിറ്റീവ് ആയവരാണ്. ഇതിൽ 16 പേരുടെ രോഗ ഉറവിടമറിയില്ല. രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്: അമല ക്ലസ്റ്റർ 16, ശക്തൻ ക്ലസ്റ്റർ 4, ഇരിങ്ങാലക്കുട ക്ലസ്റ്റർ (റിലയൻസ്) 2, ശക്തൻ ക്ലസ്റ്റർ (പോലീസ്) 1, ചാലക്കുടി ക്ലസ്റ്റർ 2, അംബേദ്കർ കോളനി ക്ലസ്റ്റർ 1, മറ്റ് സമ്പർക്കം 48, വിദേശത്ത് നിന്ന് എത്തിയവർ 1, മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയവർ 6.

നിരീക്ഷണത്തിൽ കഴിയുന്ന 9010 പേരിൽ 8288 പേർ വീടുകളിലും 722 പേർ ആശുപത്രികളിലുമാണ്. കോവിഡ് സംശയിച്ച് 125 പേരേയാണ് ബുധനാഴ്ച ആശുപത്രിയിൽ പുതിയതായി പ്രവേശിപ്പിച്ചിട്ടുള്ളത്. 602 പേരെ ബുധനാഴ്ച  നിരീക്ഷണത്തിൽ പുതിയതായി ചേർത്തു. 483 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കി.

ബുധനാഴ്ച 2617 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ ആകെ 61776 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുളളത്. 1242 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. സെന്റിനൽ സർവ്വൈലൻസിന്റെ ഭാഗമായി 11429 പേരുടെ സാമ്പിളുകൾ ഇതുവരെ കൂടുതലായി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

ബുധനാഴ്ച റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 302 പേരെ സ്‌ക്രീന്‍ ചെയ്തു.

പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ

കടങ്ങോട് ഗ്രാമപഞ്ചായത്ത് വാർഡ് 17 (എ.കെ.ജി നഗർ കിടങ്ങൂർ), വാർഡ് 18 (പന്നിത്തടം), കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് വാർഡ് 07, കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് വാർഡ് 15, മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്ത് വാർഡ് 03 (ഉദയനഗർ ഏരിയ ഇഎംഎസ് ലൈൻ), വടക്കാഞ്ചേരി നഗരസഭ ഡിവിഷൻ 26 (പത്താംകല്ല് വീട് നമ്പർ 44 മുതൽ 48 വരെയും, 94 മുതൽ 100 വരെയും), ഡിവിഷൻ 37, തൃശൂർ കോർപ്പറേഷൻ 15, 19, 20 ഡിവിഷനുകൾ (ഒല്ലൂക്കര ജംഗ്ഷൻ മുതൽ പറവട്ടാനി വരെ മുഖ്യ റോഡിന് ഇരുഭാഗത്തുമുളള കടമുറികളും ഗോഡൗണുകളും ഉൾപ്പെടെ), കോലഴി ഗ്രാമപഞ്ചായത്ത് വാർഡ് 01 (കർഷക നഗർ മുതൽ കോളങ്ങാട്ടുകര വരെയുളള ചെറുറോഡുകൾ ഉൾപ്പെടെ), മറ്റത്തൂർ ഗ്രാമപഞ്ചായത്ത് വാർഡ് 02, അവിണിശ്ശേരി ഗ്രാമപഞ്ചായത്ത് വാർഡ് 03 (വിസ്മയ നഗർ, പാലിശ്ശേരി കോപ്പറമ്പ് റോഡ്), ചേർപ്പ് ഗ്രാമപഞ്ചായത്ത് വാർഡ് 04 (സംസ്‌കാര നഗർ പ്രദേശം), പോർക്കുളം ഗ്രാമപഞ്ചായത്ത് വാർഡ് 02, ചേലക്കര ഗ്രാമപഞ്ചായത്ത് വാർഡ് 03, കൊരട്ടി ഗ്രാമപഞ്ചായത്ത് വാർഡ് 08 (ചിറങ്ങരയിൽ നിന്നും തിരുമുടിക്കുന്ന് റോഡിൽ (01) സുഗതി ജംഗ്ഷനിൽ നിന്നും അകത്തേക്ക് സ്രാമ്പിക്കൽ ലിങ്ക് റോഡ് (02) മാമ്പിളളി പാടം കനാൽ പ്രദേശം കഴിഞ്ഞ് തിരുമുടികുന്ന് (03) വടക്കേകപ്പേള ഹൈറാർക്കി റോഡ് പ്രദേശം), വരന്തരപ്പിളളി ഗ്രാമപഞ്ചായത്ത് വാർഡ് 11 (01) മുപ്ലീയം സെന്റർ മുതൽ വിമൽജ്യോതി സ്‌കൂൾ റോഡ് (02) എറാട്ട് റോഡ് (03) വെളളാരംകുന്ന് മിൽ സൊസൈറ്റി റോഡ്.

കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കിയ പ്രദേശങ്ങൾ:

കുന്നംകുളം നഗരസഭ ഡിവിഷൻ 09, 21, ചാലക്കുടി നഗരസഭ ഡിവിഷൻ 19, മുരിയാട് ഗ്രാമപഞ്ചായത്ത് വാർഡ് 16, പോർക്കുളം ഗ്രാമപഞ്ചായത്ത് വാർഡ് 10, തൃക്കൂർ ഗ്രാമപഞ്ചായത്ത് വാർഡ് 15, എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് വാർഡ് 17.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.