പാലപ്പിള്ളിയിൽ പുലിയിറങ്ങി; പശുവിനെ കൊന്നു

ആമ്പല്ലൂർ: പാലപ്പിള്ളിയിൽ വീണ്ടും പുലിയിറങ്ങി പശുവിനെ കൊന്നു. എലിക്കോട് ആട്ടുപാലത്തിന് സമീപമാണ് പശുവിനെ ചത്ത നിലയിൽ കണ്ടത്. തോട്ടത്തിൽ മേഞ്ഞുനടന്ന പശുവിനെ പുലി ആക്രമിച്ചു കൊല്ലുകയായിരുന്നു.

ആദിവാസി കോളനിയുടെയും തോട്ടം തൊഴിലാളികൾ താമസിക്കുന്ന പാഡിയുടെയും പരിസരത്താണ് പുലിയിറങ്ങിയത്. കഴിഞ്ഞ ആഴ്ച ഇവിടെ മാനിനെ കൊന്നിരുന്നു. ജനവാസ മേഖലയിൽ പുലിയിറങ്ങിയതോടെ നാട്ടുകാർ ഭീതിയിലാണ്. പുലിയെ പിടികൂടാൻ കൂട് സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Tags:    
News Summary - tiger attack in palapilli

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.