പുന്നയൂർക്കുളം: പഞ്ചായത്തിൽ വിവിധയിടങ്ങളിൽ തെരുവുനായ് ശല്യം രൂക്ഷം. പഞ്ചായത്തിൽ പുന്നൂക്കാവ്, തൃപ്പറ്റ്, എ.ഇ.ഒ എന്നിവിടങ്ങളിലാണ് നായ്ക്കളുടെ ശല്യം ശക്തമായത്. ഓരോ കടകളിലും സ്ഥാപനങ്ങളുടെ വരാന്തകളിലും കൂട്ടമായാണ് നായ്ക്കൾ തമ്പടിക്കുന്നത്. വഴിയാത്രക്കാരുടെ പിന്നാലെ കുരച്ച് ചാടാൻ തുടങ്ങിയതോടെ രാവിലെ നാട്ടുകാർ പുറത്തിറങ്ങാൻ മടിക്കുകയാണ്.
പുലർച്ച മദ്റസയിലേക്ക് പോകുന്ന വിദ്യാർഥികളും പത്രവിതരണ ഏജൻറുമാർക്കും നായ്ക്കൾ പേടി സ്വപ്നമാണ്. കുട്ടികൾക്കും പത്രവിതരണ ഏജൻറുമാർക്കും നായ്ക്കൾ പിന്നാലെ ഓടുന്നതും പതിവാണ്. നിരവധിയാളുകൾ വീണ് പരിക്കേറ്റ സംഭവമുണ്ട്. തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ പഞ്ചായത്ത് അധികൃതർ തയാറാവണമെന്നാണ് നാട്ടുകാർ ആവശ്യം.
കൊടകര: മറ്റത്തൂര്‍ പഞ്ചായത്തിലെ കൊടുങ്ങ പ്രദേശത്ത് അലഞ്ഞുതിരിയുന്ന തെരുവുനായ്ക്കള്‍ നാട്ടുകാരെ ഭീതിയിലാക്കുന്നു. കൊടുങ്ങ വെള്ളിക്കുളങ്ങര റോഡിന്റെ വശത്തും കൊടുങ്ങയില്നിന്ന് പോത്തന്‍ചിറ അമ്പനോളി ഭാഗത്തേക്ക് പോകുന്ന റോഡിലും തെരുവുനായ്ക്കള്‍ കൂട്ടമായി തമ്പടിക്കുന്നതിനാല്‍ ഭയന്നാണ് നാട്ടുകാര്‍ ഇതുവഴി പോകുന്നത്.
രാവിലെ ദേവാലയത്തിലേക്കും ക്ഷേത്രത്തിലേക്കും പോകുന്നവര്‍ക്കും നടക്കാനിറങ്ങുന്നവര്‍ക്കും നായ്ക്കൂട്ടങ്ങള്‍ ഭീഷണിയായിട്ടുണ്ട്. തെരുവുനായ് ശല്യം പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.