തൃ​ശൂ​ർ ശ​ക്ത​ൻ ന​ഗ​റി​ൽ സ്ഥാ​പി​ക്കാ​നാ​യി ആ​കാ​ശ​പ്പാ​ത ഉ​യ​ർ​ത്തു​ന്നു

ഗതാഗത നിയന്ത്രണം നഗരം കുരുങ്ങി

തൃശൂർ: ശക്തൻ നഗറിലെ ആകാശപ്പാത നിർമാണത്തെ തുടർന്ന് ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണത്തിൽ നഗരത്തിൽ വൻ ഗതാഗതക്കുരുക്ക്. പലയിടങ്ങളിലും റോഡ് നിർമാണ പ്രവൃത്തികളും നടക്കുന്നതിനാൽ കനത്ത ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ഇടറോഡുകളടക്കം ഇരുചക്ര വാഹനങ്ങളും ഓട്ടോറിക്ഷയടക്കമുള്ള വാഹനങ്ങളുമായി തിരക്കിലായി.

നഗരത്തിൽ ഏർപ്പെടുത്തിയിരുന്ന പോസ്റ്റ് ഓഫിസ് റോഡിലെയടക്കം ഒറ്റവരി ഗതാഗതം ഗതാഗത നിയന്ത്രണത്തിന്‍റെ ഭാഗമായി പൊലീസ് നീക്കിയെങ്കിലും വാഹനങ്ങളുടെ അമിതപ്രവാഹം പലയിടത്തും ഏറെനേരം കാത്തുകിടക്കേണ്ട സാഹചര്യവുമുണ്ടാക്കുന്നുണ്ട്. റോഡ് നിർമാണ പ്രവൃത്തികൾ നടക്കുന്നതിനാൽ വിവിധ റോഡുകളിലൂടെ ഗതാഗതം നിർത്തിവെച്ചിരിക്കുകയാണ്. പൂങ്കുന്നത്തുനിന്നുള്ള വാഹനങ്ങളുടെ കുരുക്ക് ഒഴിവാക്കിയിരുന്നത് തിരുവമ്പാടി ക്ഷേത്രത്തിന് മുൻവശത്ത് കൂടിയുള്ള റെയിൽവേ ഗേറ്റ് റോഡ് ആയിരുന്നു. ഇവിടെ കലുങ്ക് നിർമാണം നടക്കുന്നതിനാൽ ഈ വഴിയുള്ള ഗതാഗതം നിർത്തി വെച്ചിരിക്കുകയാണ്. കിഴക്കേ കോട്ടയിലും ബിഷപ് പാലസ് റോഡിലും പൈപ്പ് പൊട്ടിയതിനെ തുടർന്ന് പ്രവൃത്തികൾ നടക്കുന്നതിനാൽ ഇവിടെയും വാഹന ഗതാഗതം കുരുക്കിലാണ്. തകർന്ന് കിടക്കുന്ന ജൂബിലി മിഷൻ റോഡിലൂടെയും ഇരുചക്ര വാഹനങ്ങളുൾപ്പെടെ ഭീതിയോടെയാണ് വരവ്. കൂടുതൽ പൊലീസിനെ നിയോഗിച്ചാണ് ഗതാഗത നിയന്ത്രണം.

Tags:    
News Summary - Traffic control

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.