വാടാനപ്പള്ളി: വാടാനപ്പള്ളി ഓർഫനേജ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പൂർവ വിദ്യാർഥി സംഘടനയായ ഉസ്റയുടെ അഞ്ചാമത് സമ്മേളനം സമാപിച്ചു. സമാപന സമ്മേളനം ജമാഅത്തെ ഇസ്ലാമി കേരള അസി. അമീർ വി.ടി. അബ്ദുല്ലക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. ഉസ്റ പ്രസിഡന്റ് പി.എ. മുഹമ്മദ് സാകിർ നദ്വി അധ്യക്ഷത വഹിച്ചു. ഷംസുദ്ദീൻ നദ്വി മുഖ്യപ്രഭാഷണം നടത്തി. ഉസ്റ ജനറൽ സെക്രട്ടറി സി.കെ. ഷൗക്കത്തലി, ഡയറക്ടർ സി.കെ. ഹനീഫ, ജമാഅത്തെ ഇസ്ലാമി തൃശൂർ ജില്ല പ്രസിഡന്റ് കെ.കെ. ഷാനവാസ്, മന്നം ഇസ്ലാമിയ കോളജ് ഡയറക്ടർ കെ.എ. ഖാസിം മൗലവി, തളിക്കുളം ഇസ്ലാമിയ കോളജ് ഡയറക്ടർ മുനീർ വരന്തരപ്പള്ളി, ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം ആലപ്പുഴ ജില്ല പ്രസിഡന്റ് കെ.കെ. സഫിയ, കെ.എ. ഫിറോസ് എന്നിവർ സംസാരിച്ചു.
വിദ്യാഭ്യാസ സമ്മേളനം ശാന്തപുരം അൽ ജാമിഅ അൽ ഇസ്ലാമിയ റെക്ടർ ഡോ. അബ്ദുസ്സലാം അഹമ്മദ് ഉദ്ഘാടനം ചെയ്തു. ഉസ്റ രക്ഷാധികാരി ഡോ. കുട്ടിൽ മുഹമ്മദലി അധ്യക്ഷത വഹിച്ചു. അബ്ദുൽ ലത്തീഫ് പൊന്നാനി ,ജമാഅത്തെ ഇസ്ലാമി കേന്ദ്ര പ്രതിനിധി സഭ അംഗം ഡോ. ആർ. യൂസുഫ്, എ.പി. മുഹമ്മദ് നിയാസ്, എ. അനസ്, കൊച്ചി സി.ഇ.ഒ അധ്യാപകൻ ഡോ. ഹാശിം രിഫാഇ, ഷക്കീർ മുല്ലക്കര എന്നിവർ സംസാരിച്ചു. പഠനത്തിൽ കഴിവ് തെളിയിച്ചവരെ സമ്മേളനത്തിന്റെ ഭാഗമായി ആദരിച്ചു. പൂർവ വിദ്യാർഥികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.
‘ഉസ്റ’: സാകിർ നദ്വി പ്രസിഡന്റ്, സി.കെ. ഷൗക്കത്തലി ജനറൽ സെക്രട്ടറി
വാടാനപ്പള്ളി: വാടാനപ്പള്ളി ഓർഫനേജ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പൂർവ വിദ്യാർഥി സംഘടന ‘ഉസ്റ’ സമ്മേളനത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പി.എ. മുഹമ്മദ് സാകിർ നദ്വിയാണ് പ്രസിഡന്റ്. ഷാക്കിർ മൂസ, സി.എ. അജു (വൈസ് പ്രസി.), സി.കെ. ഷൗക്കത്തലി (ജന. സെക്ര), ഇബ്രാഹിം അസ്ലം, സബീർഖാൻ (ജോ. സെക്ര.), ഷംസുദ്ദീൻ നദ്വി (ട്രഷ.) എന്നിവരാണ് മറ്റു ഭാരവാഹികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.