വാടാനപ്പള്ളി: നാടക സംവിധായകൻ ശശിധരൻ നടുവിൽ രചനയും സംവിധാനവും നിർവഹിച്ച ‘റെഡ് ക്രോസ്’ നാടകം ചേറ്റുവ രാമുകാര്യാട്ട് ചത്വരത്തിൽ നടക്കുന്ന ഓണോത്സവ നഗരിയിൽ അരങ്ങേറി. പ്രശസ്തമായ മൂന്ന് മലയാള ചെറുകഥകളുടെ ഏകോപനമാണ് ഒന്നേകാൽ മണിക്കൂർ ദൈർഘ്യമുള്ള ഈ നാടകം. പൊള്ളുന്ന ജീവിതാവസ്ഥകളെ ‘റെഡ് ക്രോസ്’ അനുഭവവേദ്യമാക്കിയിരിക്കുന്നു. ഇന്നത്തെ ഇന്ത്യൻ മലയാള അവസ്ഥയിൽ സ്ത്രീകൾ നേരിടുന്ന അരക്ഷിതാവസ്ഥയെ നാടകം കൃത്യമായി അടയാളപ്പെടുത്തി. നാടകത്തിന്റെ ആദ്യ അരങ്ങിൽതന്നെ മികച്ച ദൃശ്യാനുഭവമാണ് പ്രേക്ഷകർക്ക് സമ്മാനിച്ചത്.
സ്നേഹ ലിജി, അനിലാസ് കളിയരങ്ങ്, ശശികല ടീച്ചർ, കൃഷൻജി ജി. തോട്ടപ്പിള്ളി, സജീവ് തൃത്തല്ലൂർ, ആര്യ, ഷിയാ നന്ദന, രശ്മി, രാജാ ഹരിനന്ദൻ, ദാസ്, ശ്രീനാഥ്, അഭിനവ്, പ്രജിത്ത് എന്നിവർ രംഗത്ത് വേഷപ്പകർച്ച നൽകിയ നാടകത്തിന്റെ സംഗീതം സത്യജിത്ത്, കല പ്രശാന്ത്, രാജാഹരിനന്ദൻ എന്നിവരും ലൈറ്റ് മുരളി റിമമ്പറൻസും നിർവഹിച്ചു. തുടർന്ന് നടന്ന നാടക ചർച്ചയിൽ ഇർഷാദ് കെ. ചേറ്റുവ, അരവിന്ദൻ പണിക്കശ്ശേരി, എസ്.എ. നജീബ് ബാബു, ദേവൻ ഇളയത്, വിജീഷ് തെക്കേടത്ത്, ടി.എസ്. സുജിത്ത് എന്നിവർ പങ്കെടുത്തു.
റെഡ്ബുൾസ് ഏങ്ങണ്ടിയൂരിൽ പരിശീലനം പൂർത്തീകരിച്ച നാടക കാമ്പിന് പ്രദേശത്തെ നാട്ടുകാരാണ് ആവശ്യമായ ഭക്ഷണമുൾപ്പടെയുള്ള ഭൗതിക സാഹചര്യമൊരുക്കിയത്. തികച്ചും ജനകീയ കൂട്ടായ്മയിൽ രൂപംകൊണ്ട നാടകത്തിന് വിവിത ദേശങ്ങളിൽ നാടകാവതരണത്തിന്ന് ക്ഷണം ലഭിച്ചതായി സംഘാടകർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.