പഴഞ്ഞി: സെൻറ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ പെരുന്നാളിന് കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച സംഭവത്തിൽ 25 പേർക്കെതിരെ കുന്നംകുളം പൊലീസ് കേസെടുത്തു. കൂടാതെ മാനേജിങ് കമ്മിറ്റി ഭാരവാഹികളിൽനിന്ന് 15,000 രൂപ പിഴ ചുമത്തി.
പെരുന്നാളിെൻറ ഭാഗമായി പള്ളി വളപ്പിൽ ബാൻഡ് വാദ്യം നടത്തിയിരുന്നു. വാദ്യാഘോഷങ്ങൾ പാടില്ലെന്ന് സെക്ടറൽ മജിസ്ട്രേറ്റ് നിർദേശിച്ചിരുന്നെങ്കിലും ഇതിനെ മറികടന്ന് ബാൻഡ് വാദ്യം സംഘടിപ്പിച്ചു. വാദ്യം തുടങ്ങിയതോടെ നൂറുകണക്കിനാളുകൾ പള്ളിയിലെത്തി. നിയമം ലംഘിച്ചതറിഞ്ഞ് സെക്ടറൽ മജിസ്ട്രേറ്റ് ഡോ. ജിജി പോളും കുന്നംകുളം പൊലീസും സ്ഥലത്തെത്തി നടപടിയെടുത്തു. ബാൻഡ് വാദ്യക്കാരുടെ പേരിലും ട്രസ്റ്റി ഉൾപ്പെടെ കമ്മിറ്റിക്കാരുടെ പേരിലുമാണ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.