തൃശൂർ: കോവിഡ് വാക്സിൻ ചലഞ്ചിെൻറ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി വിവാഹ മോതിരവും. ചാലക്കുടി എലിഞ്ഞിപ്ര സ്വദേശി വടക്കൻ വീട്ടിൽ തോമസാണ് 7.810 ഗ്രാം വരുന്ന വിവാഹ മോതിരം നൽകിയത്.
കൊരട്ടി ജെ.കെ എൻജിനീയറിങ് എന്ന സ്ഥാപനത്തിെൻറ മാനേജിങ് ഡയറക്ടർ കുറ്റിക്കാട് മാപ്രാണൻ വീട്ടിൽ കെ.ഡി. ആൻറു അരലക്ഷം രൂപയുടെ ചെക്ക് കൈമാറി. കെ.എസ്.ഇ.ബി ജീവനക്കാരൻ വെസ്റ്റ് ചാലക്കുടി കളക്കാട്ടുകാരൻ വീട്ടിൽ കെ.എം. ഷാജി പകുതി ശമ്പളമായ 12,000 രൂപ നൽകി. ബി.ഡി. ദേവസി എം.എൽ.എക്കാണ് ഇവർ സംഭാവന കൈമാറിയത്.
തൃപ്രയാറിലെ ക്യാപ്റ്റൻ ലക്ഷ്മി സൈഗാൾ കാരുണ്യ കേന്ദ്രം ആറ് ലക്ഷം രൂപയുടെ ചെക്ക് കൈമാറി. മന്ത്രി എ.സി. മൊയ്തീൻ ഏറ്റുവാങ്ങി. പ്രസിഡൻറ് ഡോ. രാമചന്ദ്രൻ, സെക്രട്ടറി പി.എം. അഹമ്മദ്, എം.എ. ഹാരിസ് ബാബു, കെ.എ. വിശ്വംഭരൻ എന്നിവർ ചേർന്നാണ് ചെക്ക് നൽകിയത്. കേരള ബാങ്ക് വൈസ് പ്രസിഡൻറ് എം.കെ. കണ്ണൻ സന്നിഹിതനായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.