ആമ്പല്ലൂര്‍: വരന്തരപ്പിള്ളി കവരംപിള്ളിയില്‍ ജനവാസ മേഖലയില്‍ കാട്ടാനകള്‍ ഇറങ്ങി കൃഷി നശിപ്പിച്ചു. കവരംപിള്ളി കൊട്ടുകാപിള്ളി വര്‍ക്കിയുടെ വീടിന് 10 മീറ്റര്‍ അകലെ പറമ്പിലാണ് ഞായറാഴ്ച പുലര്‍ച്ച ആനകള്‍ ഇറങ്ങി നാശം വരുത്തിയത്.
പറമ്പിലെ തെങ്ങുകളും വാഴകളും ആനകള്‍ നശിപ്പിച്ചു. വീട്ടുമുറ്റത്ത് കാട്ടാനകളെ കണ്ടതോടെ വീട്ടുകാര്‍ പുറത്തിറങ്ങിയില്ല. ഭീതിയോടെയാണ് ഇവര്‍ വീടിനുള്ളില്‍ കഴിഞ്ഞത്. വനപാലകരെ അറിയിച്ചെങ്കിലും കാര്യമുണ്ടായില്ലെന്ന് വീട്ടുകാര്‍ പറഞ്ഞു. മൂന്ന് കൊമ്പന്മാരാണ് മേഖലയില്‍ തമ്പടിച്ചിരിക്കുന്നത്.
ജനവാസ മേഖലയോടു ചേര്‍ന്ന് 200 മീറ്റര്‍ മാറി ആനകള്‍ നിലയുറപ്പിച്ചിട്ടുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ഏതുനിമിഷവും ആനകള്‍ വീടുകള്‍ക്ക് സമീപത്തെത്തുമെന്ന ആശങ്കയിലാണ് പ്രദേശവാസികള്‍. കാട്ടാനകളെ തുരത്താന്‍ വനപാലകര്‍ ഇടപെടുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. ആനകളെ തുരത്താന്‍ അധികൃതര്‍ക്ക് കഴിയുന്നില്ലെങ്കില്‍ വീട്ടുകാരെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിപ്പാര്‍പ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.