മേത്തല: കോട്ടപ്പുറം പുഴയിൽ ഒഴുകിയെത്തിയ കാട്ടാനയുടെ ജഡം പുറത്തെടുത്തു. പെരിയാറിെൻറ കൈവഴിയായ കോട്ടപ്പുറം പുഴയിൽ ഞായറാഴ്ച രാവിലെയാണ് 15 വയസ്സ് തോന്നിക്കുന്ന ആനയുടെ ജഡം ഒഴുകിയെത്തിയത്. ജഡത്തിന് ഒരാഴ്ചയോളം പഴക്കമുണ്ട്. ഇടുക്കിയിലെ നേരിയ മംഗലത്ത് നിന്ന് ഒഴുകിയെത്തിയതെന്നാണ് കരുതുന്നത്.
കോട്ടപ്പുറം ആംഫി തിയറ്ററിന് സമീപം അടിഞ്ഞ ജഡം കൊല്ലം-കോട്ടപ്പുറം ദേശീയ ജലപാതയുടെ കോട്ടപ്പുറം ടെർമിനലിൽ വടം കെട്ടി എത്തിച്ചാണ് ക്രെയിൻ ഉപയോഗിച്ച് കരക്കുകയറ്റിയത്. ലോറിയിൽ കയറ്റി ചാലക്കുടിയിലേക്ക് കൊണ്ടുപോയി. തിങ്കളാഴ്ച പോസ്റ്റുമോർട്ടത്തിന് ശേഷം മേൽനടപടി സ്വീകരിക്കും.
ആനയുടെ ജഡം കരക്കുകയറ്റുന്നതിന് പരിയാരം റേഞ്ച് ഓഫിസർ ടി.എസ്. മാത്യു, കോടനാട് റേഞ്ച് ഓഫിസർ ബെനിക് ലാൽ, ചാലക്കുടി ഡി.എഫ്.ഒ എസ്.വി. വിനോദ്, ഫോറസ്റ്റ് വെറ്ററിനറി ഡോക്ടർ ഡേവിഡ് തുടങ്ങിയവർ നേതൃത്വം നൽകി. ഷാനുവിെൻറ നേതൃത്വത്തിൽ നാട്ടുകാരുമുണ്ടായിരുന്നു. വലിയ ജനക്കൂട്ടമാണ് പുഴയുടെ കരയിൽ എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.